play-sharp-fill
പാലായിലെ പീഡനവീരനായ പ്രിൻസിപ്പലച്ചൻ ഒളിവിൽ തന്നെ: കേസുകളും പരാതികളും ഒതുക്കാൻ ഒഴുക്കിയത് കോടികൾ; സഭയുടെ ഭീഷണിയിൽ പരാതിക്കാരായ പെൺകുട്ടികളും കുടുംബങ്ങളും ഒതുങ്ങി: പ്രിൻസിപ്പലച്ചൻ മോശമായി പെരുമാറിയത് പത്തിലേറെ പെൺകുട്ടികളോടെന്ന് സൂചന; പെൺകുട്ടിയെ മുറിയിലേയ്ക്കും ക്ഷണിച്ച് വൈദികൻ

പാലായിലെ പീഡനവീരനായ പ്രിൻസിപ്പലച്ചൻ ഒളിവിൽ തന്നെ: കേസുകളും പരാതികളും ഒതുക്കാൻ ഒഴുക്കിയത് കോടികൾ; സഭയുടെ ഭീഷണിയിൽ പരാതിക്കാരായ പെൺകുട്ടികളും കുടുംബങ്ങളും ഒതുങ്ങി: പ്രിൻസിപ്പലച്ചൻ മോശമായി പെരുമാറിയത് പത്തിലേറെ പെൺകുട്ടികളോടെന്ന് സൂചന; പെൺകുട്ടിയെ മുറിയിലേയ്ക്കും ക്ഷണിച്ച് വൈദികൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാലായിലെ പീഡനവീരനായ പ്രിൻസിപ്പലച്ചൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മുറിയിലേയ്ക്ക് വിളിച്ചത് പല തവണ. സഭയ്ക്ക് പരാതി നൽകിയിട്ടും വൈദികനെതിരെ നടപടിയെടുക്കൻ സഭയും തയ്യാറായിട്ടില്ല. പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ അടക്കം ഹോസ്റ്റൽ ചുമതയുണ്ടായിരുന്ന വൈദികൻ വിദ്യാർത്ഥിനികളുടെ മുറികളിൽ രാത്രി കാലത്തു പോലും കയറി ചെന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമാകുകയും തേർഡ് ഐ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പുറത്ത് വിടുകയും ചെയ്തതോടെ വൈദികൻ ആരോഗ്യ പരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുങ്ങിയിരിക്കുകയാണ്.
സിഎംഐ സഭയുടെ ഉടമസ്ഥതയിലുള്ള പാലാ സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടിലിനെതിരെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരിക്കുന്നത്. ഫിലിപ്പ് നെച്ചിക്കാട്ടിലച്ചൻ പത്താം ക്ലാസ് വിദ്യാർത്ഥിനികളുമായി നടത്തുന്ന ലൈംഗിക വൈകൃതം നിറഞ്ഞ സന്ദേശങ്ങളാണ് കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടത്. ഇൻസ്റ്റാഗ്രാം മെസഞ്ചറിൽ വൈദികൻ നടത്തുന്ന സംഭാഷണങ്ങൾ ഒരു പത്താം ക്ലാസ് കാരിയോട് ഒരിക്കലും നടത്താൻ സാധിക്കാത്തതാണ്.
ഇതിനിടെയാണ് വൈദികന്റെ ലീലാ വിലാസങ്ങൾ സംബന്ധിച്ചുള്ള കൂടുതൽ തെളിവുകൾ തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചിരിക്കുന്ന്. സ്‌കൂളിലെ പെൺകുട്ടിളുടെ ഹോസ്റ്റലിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. രാത്രി കാലങ്ങളിൽ ഹോസ്റ്റലിൽ എത്തിയിരുന്ന ഇദ്ദേഹം പെൺകുട്ടികളുടെ വസ്ത്രധാരണ രീതി പരിശോധിക്കുകയും, ഇവരുടെ കട്ടിലിൽ കയറിയിരിക്കുകയും പാതി രാത്രിയിൽ പോലും മുറിയിൽ കടന്ന് ചെല്ലുകയും പതിവായിരുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. പ്രിൻസിപ്പലച്ചന്റെ ശല്യം സഹിക്കവയ്യാതെ നിരവധി വിദ്യാർത്ഥികൾ പഠനം അവസാനിപ്പിച്ച് പോയിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ സംഭവം സംബന്ധിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ സ്വമേധനായ കേസ് എടുക്കുകയും സ്‌കൂളിൽ എത്തി വിദ്യാർത്ഥിനികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യണമെന്നാണ് ആവശ്യം. മുൻപും പല തവണ ആരോപണ വിധേയനായ വൈദികൻ ഇതുവരെ കോടികളാണ് തനിക്കെതിരായ കേസുകൾ ഒതുക്കി തീർക്കുന്നതിനു വേണ്ടി മാത്രം ചിലവഴിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ വൈദികനെതിരായ ആരോപണങ്ങളിൽ സഭ ശക്തമായ നടപടി സ്വീകരിക്കുകയോ, വൈദികനെ നിയമത്തിനു വിട്ടു നൽകുകയോ വേണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.

സ്‌കൂളിൽ ഞാൻ നിന്റെ പ്രിൻസിപ്പൽ: അല്ലാത്തപ്പോൾ കാമുകൻ: പത്താം ക്ലാസുകാരിയെ കാമുകിയാക്കി അശ്ലീല സന്ദേശങ്ങൾ അയച്ച വൈദികൻ മുങ്ങി; മുങ്ങിയത് പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടിൽ; കേസെടുക്കാതെ പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും