നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിട്ട ഫോണില്‍ മെസേജിങ്ങ് ആപ്പുകളുടെ പ്രവർത്തനം
കൊച്ചി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് മൂല്യം മാറ്റിയതിന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഒരു വിവോ ഫോണിലും കമ്പ്യൂട്ടറിലും മെമ്മറി കാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയതോടെ ആരാണ് ഇതിന് ഉത്തരവാദിയെന്ന് കണ്ടെത്തേണ്ടതുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ മെമ്മറി കാർഡിന്റെ ഹാഷ് മൂല്യം മാറിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലേക്ക് ക്രൈംബ്രാഞ്ചും നീങ്ങിയിട്ടുണ്ട്.
ടെലിഗ്രാം, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകളാണ് മെമ്മറി കാർഡ് ഇട്ട ഫോണിൽ ഉണ്ടായിരുന്നത്. ദൃശ്യങ്ങൾ സുരക്ഷിതമല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫോറൻസിക് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ഫോണിന്റെ ഉടമയെയും കമ്പ്യൂട്ടറിൽ കാർഡ് ഉപയോഗിച്ചവരെയും കണ്ടെത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഇതിന്റെ നിഗൂഢത പരിഹരിക്കപ്പെടൂ. മാത്രമല്ല, മെമ്മറി കാർഡ് രാത്രിയിൽ രണ്ട് തവണ തുറന്നിരുന്നു.
എട്ട് ജിഗാബൈറ്റ് ശേഷിയുള്ള സാൻഡിസ്കിന്റെ മെമ്മറി കാർഡിൽ എട്ട് വീഡിയോകളുണ്ട്. ഇതെല്ലാം നടി ആക്രമിക്കപ്പെട്ടപ്പോൾ എടുത്ത ദൃശ്യങ്ങളാണ് . മെമ്മറി കാർഡ് മൂന്ന് തവണ ഉപയോഗിച്ചതിന് ശേഷം ഹാഷ് മൂല്യം മാറിയതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പുതിയ ഫോൾഡറുകളും സൃഷ്ടിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group