കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി.അശോകിനെ മാറ്റി
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിന് സ്ഥാനമാറ്റം. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റം നൽകിയത്. രാജന്‍ ഖൊബ്രഗഡെയെ കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാനായി നിയോഗിച്ചു.
നേരത്തെ വൈദ്യുതി ബോർഡിലെ യൂണിയനുകളുമായുള്ള തർക്കത്തിൽ അശോകിനെ നീക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അശോകിനെ മാറ്റാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സി.പി.എം. അനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തിന് ബി.അശോകുമായി അസ്വാരസ്യമുണ്ടായിരുന്നു. അശോക് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നിട്ട് ഒരു വർഷം മാത്രമേ ആയിട്ടുള്ളൂ. അതിനിടെ സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചിരുന്നു. സി.പി.എമ്മിന്റെ ശക്തമായ സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group