മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്നു വൻ ആയുധശേഖരം കണ്ടെടുത്തു
പട്ന: ഔറംഗബാദ് ജില്ലയിലെ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി. സിആർപിഎഫിന്റെ കോബ്ര ബറ്റാലിയനും ബീഹാർ പൊലീസ് എസ്ടിഎഫും ചേർന്ന് ചകർബന്ധ വനമേഖലയിൽ നടത്തിയ സംയുക്ത റെയ്ഡിലാണ് ആയുധശേഖരം കണ്ടെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു റോക്കറ്റ് ലോഞ്ചർ, 300 ബോംബുകൾ, തോക്കുകൾ എന്നിവ പിടിച്ചെടുത്തു.
മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്ക് നേരെ വലിയ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇതേതുടർന്ന് സിആർപിഎഫും ബിഹാർ പോലീസും കഴിഞ്ഞ ഒരാഴ്ചയായി ചകർബന്ധ വനമേഖലയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. ഒളിവിൽ കഴിയുന്ന മാവോയിസ്റ്റ് സംഘത്തിനായി തിരച്ചിൽ തുടരും.
Third Eye News K
0