Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അടിമാലി: റിട്ട എഎസ്ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവന്‍ കാവല്‍നിന്ന് വളര്‍ത്തുനായ ഉണ്ണി. അടിമാലി എസ് എന്‍ പടിയില്‍ കൊന്നയ്ക്കല്‍ കെ കെ സോമൻ(67) ആണ് മരിച്ചത്. ഇയാൾ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് സോമന്റെ മരുമകന്‍ ഉമേഷ് വന്ന് നോക്കിയപ്പോഴാണ് മരണം അറിയുന്നത്. ഈ സമയം വരെ വളര്‍ത്തുനായ ‘ഉണ്ണി’ മൃതദേഹത്തിന് കാവല്‍ നിന്നു. ഉമേഷ് വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോക്കുമ്പോൾ ഉള്ളിൽ അന്വേഷിച്ച് എത്തിയ ആൾ ചലനമറ്റ് കിടക്കുന്നു. വിവരം അറയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ വീടിനുള്ളിലേക്ക് പ്രവേശിക്കാൻ കൂട്ടാക്കാതെ ഉണ്ണി. ഒരുവിധത്തിൽ ഉണ്ണിയെ മുറിക്കുള്ളിൽ കയറ്റി, ഉമേഷ് വാതിൽ പൂട്ടിയതോടെ പൊലീസിന് ആശ്വാസം. കൃത്യനിർവ്വഹണത്തിന് തടസം നേരിട്ടത് ഒരു മണിക്കൂറോളം.

ശനിയാഴ്ച വൈകീട്ട് മുതൽ സോമനെ ആരും കണ്ടിരുന്നില്ല. മരുമകൻ ഉമേഷ്, സോമന്റെ ഫോണിലേക്ക് വിളിച്ചു. എന്നാൽ, എടുത്തില്ല. ഈ സമയം വളർത്തുനായ കുരയ്ക്കുന്നുണ്ടായിരുന്നു. വീടും തുറന്നായിരുന്നു. ഞായറാഴ്ചയും ഫോൺ എടുത്തില്ല. ഉച്ചയോടെ ഉമേഷ് എസ്.എൻ. പടിയിലെ വീട്ടിലെത്തി.

വീടിന്റെ ഗെയിറ്റിൽ ഉമേഷ് എത്തിയപ്പോഴേയ്ക്കും സോമന്റെ വളർത്തുനായ ഉണ്ണി ഉള്ളിൽ നിന്നും കുരച്ചുകൊണ്ട് ഓടി എത്തി. ഉടൻ നായ പിൻതിരിഞ്ഞ് നടക്കാൻ തുടങ്ങി. പിന്നാലെ ഉമേഷും. ഉണ്ണി ചെന്ന് നിന്നത് ബാത്തുറൂമിന്റെ മുന്നിലായിരുന്നു. ഉമേഷ് നോക്കുമ്പോൾ സോമൻ ഉള്ളിൽ അനക്കമില്ലാത്ത അവസ്ഥയിൽ കിടക്കുന്നത് കണ്ടു.

ഉടൻ ഉമേഷ് വിവരം അടിമാലി പൊലീസിൽ അറയിച്ചു. താമസിയാതെ പൊലീസ് സംഘം സ്ഥലത്തെത്തി.വിവരമറിഞ്ഞ് നാട്ടുകാരും എത്തിയിരുന്നു. ആൾക്കൂട്ടത്തെ കണ്ടതോടെ ഉണ്ണി അക്രമാസക്തനായി. ഗെയിറ്റ് കടക്കാൻ ശ്രമിച്ചപ്പോൾ കുരച്ചു, ചാടി എത്തിയതോടെ ,അപകടം തിരിച്ചറിഞ്ഞ് പൊലീസ് സംഘം പിൻവാങ്ങി. ഉമേഷിനെയും ഇടക്ക് അടുപ്പിച്ചില്ല. പിന്നീട് സ്വഭാവം മാറി.

വീടിന്റെ വാതിൽ തുറന്നാണ് കിടന്നിരുന്നത്.വീട്ടിൽ നിന്നും നായ നിർത്താതെ കുരച്ചിരുന്നെന്ന് പരിസരവാസികൾ പൊലീസിനെ അറയിച്ചിട്ടുണ്ട്. ഹൃദയ സ്തംഭനത്തെത്തുടർന്നുള്ള മരണം ആകാമെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.

അപ്പോഴും മൃതദേഹത്തിന് സമീപം നായ ഉണ്ടായിരുന്നു. ഉകൂടുതൽ ആളുകൾ എത്തിയതോടെ വളർത്തുനായ ആരേയും വീട്ടിൽ കയറ്റാതായി. ഒടുവിൽ നാട്ടുകാരും പൊലീസും സ്ഥലത്തുനിന്നും മാറി. ഉമേഷ് തനിയെ എത്തിയപ്പോൾ വളർത്തുനായ ശാന്തമായി. പിന്നീട് ഉമേഷ് വളർത്തുനായയെ അവിടെനിന്ന് മാറ്റി. അഞ്ചുമണിയോടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 10 വർഷമായി സോമനോടൊപ്പം ഈ വളർത്തുനായയുണ്ട്. ഗീതയാണ് സോമന്റെ ഭാര്യ. മകൾ: മോനിഷ.