കോട്ടയം താഴത്തങ്ങാടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് റോഡരികിലെ മാവിൽ നിന്നും മാങ്ങ വീണ് മുൻവശത്തെ ചില്ല് തകർന്നു
സ്വന്തം ലേഖകൻ
കോട്ടയം: താഴത്തങ്ങാടി ആലുംമൂട് ഓർത്തഡോക്സ് പള്ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് റോഡരികിലെ മാവിൽ നിന്നും മാങ്ങ വീണ് മുൻവശത്തെ ചില്ല് തകർന്നു. കാർ കോട്ടയത്തുനിന്നും കുമരകത്തേക്ക് വരികയായിരുന്നു. സമീപത്തെ ആറ്റിൻ കരയിൽ നിന്ന മാവിൽ നിന്നാണ് മാങ്ങ വീണത്.
പുതിയ ഹോണ്ട അമേസ് കാറിന്റെ ചില്ലാണ് മാങ്ങ വീണ് തകർന്നത്. പൊതുവഴിയിൽ നിന്ന മാവ് ആയതിനാൽ നഷ്ടപരിഹാരത്തിനായി റവന്യൂ വകുപ്പിനെ സമീപിക്കുമെന്ന് കാറുടമ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0