ദേശീയ പണിമുടക്കിന്റെ സമാപന മണിക്കൂറില്‍ പാലാ മുത്തോലിയില്‍ വാഹനങ്ങള്‍ തടഞ്ഞ് സമരക്കാര്‍; പ്രതിഷേധം ശക്തമായതോടെ പിൻവലിഞ്ഞു
സ്വന്തം ലേഖിക
മുത്തോലി: സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന്റെ സമാപന മണിക്കൂറില്‍ ഏറ്റുമാനൂര്‍-പാലാ റോഡില്‍ മുത്തോലി ജംഗ്ഷനില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി.
രണ്ട് ദിവസമായ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് മുത്തോലിയില്‍ സമരാനുകൂലികളുടെ സമരപന്തല്‍ ഉണ്ടായിരുന്നു. ഇവിടെയുണ്ടായിരുന്ന പ്രവര്‍ത്തകരാണ് വാഹനങ്ങള്‍ തടയുവാന്‍ റോഡിലിറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂര്‍-പാലാ റോഡിലൂടെയും കൊടുങ്ങൂര്‍ റോഡിലൂടെയും എത്തിയ വാഹനങ്ങള്‍ സമാരനുകൂലികള്‍ തടഞ്ഞു. വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും മുത്തോലിയിലെ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയാന്‍ രംഗത്തു വരുകയായിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങിയവരുടെയും ആശുപത്രിയല്‍ പോയവരുടെയും ഒക്കെ വാഹനങ്ങള്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ സമരാനുകൂലികള്‍ പിന്‍വാങ്ങുകയായിരുന്നു. മുത്തോലിയിലെ സമരാഭാസത്തിനെതിരെ പ്രതിഷേധം ശക്തമായി.