Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്∙ നടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവു നശിപ്പിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനെതിരെ തട്ടിപ്പുകേസും.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 45 ലക്ഷം തട്ടിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി മിന്‍ഹാജ് ആണ് പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് സായ്ശങ്കറിനെതിരെ വഞ്ചനാകുറ്റത്തിനു കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിആർഐ റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലേലം ചെയ്യുന്നുണ്ടെന്നും അത് കുറഞ്ഞ തുകയ്ക്ക് വാങ്ങി നൽകാമെന്നും പറഞ്ഞ് സായ്ശങ്കർ 45 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

2019–20 വർഷങ്ങളിലാണ് പണം തട്ടിയെടുത്തത്. കൊയിലാണ്ടി സ്വദേശി ഉൾപ്പെടെ മറ്റു മൂന്നുപേരിൽനിന്നും ഇതേപേരിൽ പണം തട്ടിയെടുത്തെന്നും മിന്‍ഹാജിന്റെ പരാതിയിൽ പറയുന്നു.

2020 സെപ്റ്റംബറിൽ മിന്‍ഹാജ് ഇതേ പരാതി നൽകിയിരുന്നു. എന്നാൽ, അന്ന് തെളിവുകളൊന്നും ഹാജരാക്കിയില്ല. അതിനാൽ അന്ന് പൊലീസ് കേസെടുത്തില്ല. നടൻ ദിലീപ് കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിനെതിരെ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകിയത്. ഇപ്പോൾ തെളിവു ഹാജരാക്കിയിട്ടില്ലെന്നും ഉടൻ ഹാജരാക്കുമെന്നും മിന്‍ഹാജ് പറഞ്ഞു.