
സ്വന്തം ലേഖകൻ
മുംബൈ: ഇന്ധനവില താങ്ങാനാവാത്തതിനാല്‍ യാത്ര ചെയ്യാന്‍ കുതിരയെ വാങ്ങി യുവാവ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള ഷെയ്ഖ് യൂസുഫ് എന്നയാളാണ് ഇന്ധനവില വര്‍ദ്ധനവ് താങ്ങാനാവുന്നില്ലെന്ന കാരണത്താല്‍ സ്വന്തമായി കുതിരയെ വാങ്ങിയത്.
കോവിഡാനന്തരം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് വൈ.ബി ചവാന് കോളേജ് ഓഫ് ഫാര്‍മസിയിലെ ലാബ് അസിസ്റ്റന്റായ യൂസഫ് ‘ജിഗര്‍’ എന്ന കുതിരയെ സ്വന്തമാക്കിയത്.
കോവിഡ് സമയത്ത് യൂസുഫിന്റെ മനസില്‍ ഇങ്ങനെയൊരു ആശയം ഉടലെടുക്കുകയായിരുന്നു. താമസ സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് യൂസുഫ് ജോലി സ്ഥലത്തെത്തിയിരുന്നത്. ലോക്ഡൗണ്‍ കാലത്ത് ബൈക്ക് പ്രവര്‍ത്തന രഹിതമാവുകയും ഇന്ധനവില വര്‍ധിക്കുകയും ചെയ്തപ്പോള്‍ യൂസുഫ് മറുത്തൊന്നും ആലോചിക്കാതെ കുതിരയെ വാങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് തുടങ്ങി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജിഗര്‍ എന്ന തന്റെ കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന യൂസുഫിനെ ആളുകള്‍ ‘ഖൊഡാവാല’ എന്നാണ് വിളിക്കുന്നത്. ഔറംഗബാദിലെ റോഡുകളിലൂടെ ഓടുന്ന കാറുകള്‍ക്കും ബൈക്കുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കുമിടയില്‍ ജിഗറും യൂസുഫും സ്ഥിരം കാഴ്ചയാണ്.







