Spread the love

സ്വന്തം ലേഖകൻ
ന്യൂഡൽഹി: മരട് ഫ്ലാറ്റ് കേസിലെ നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് എങ്ങുമെത്താതെ തീരുമാനങ്ങൾ. ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇടക്കാല നഷ്ടപരിഹാരമായി നൽകിയ 62.25 കോടി രൂപ സർക്കാരിന് തിരികെ ലഭിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. മൂന്നുവര്‍ഷമായിട്ടും പൊതുഖജനാവില്‍ നിന്ന് മുടക്കിയ പണത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

video
play-sharp-fill

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 25 ലക്ഷംരൂപവീതമാണ് സര്‍ക്കാര്‍ നല്കിയത്.എന്നാൽ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി നല്‍കിയ 66 കോടി രൂപയുടെയും ഒരു ഫ്ലാറ്റിലെ 86 കുടുംബങ്ങളുടെ മുടക്കുമുതലിന്റെയും കാര്യത്തില്‍ തീരുമാനമായില്ല.

തീരദേശപരിപാലന നിയമം ലംഘിച്ചെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നെട്ടൂര്‍ ആല്‍ഫ സെറീന്‍, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്‌.ടു.ഒ., കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയിന്‍ കോറല്‍ കോവ് എന്നീ വന്‍കിട ഫ്ലാറ്റുകളാണ് 2020 ജനുവരി 11, 12 തീയതികളില്‍ പൂര്‍ണമായും പൊളിച്ചടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4 ഫ്ളാറ്റുകളില്‍ നിന്നുമായി ആകെ 346 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. അനധികൃത നിര്‍മ്മാണമായതിനാല്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ പണം തിരികെ നല്‍കണമെന്നും സുപ്രീം കോടതി നി‌ര്‍ദ്ദേശിച്ചിരുന്നു.

രണ്ടു ഫ്ലാറ്റുകാര്‍ക്ക് പൂര്‍ണമായും ഒരെണ്ണത്തില്‍ 90 ശതമാനം തുകയും ഇതുവരെ മടക്കി നല്‍കി. അവശേഷിക്കുന്ന 10 ശതമാനം തുക മൂന്നുമാസത്തിനകം തിരികെ നല്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്‌.ടു.ഒവിലെ 86 കുടുംബങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഇടക്കാലാശ്വാസമായി നല്കിയ 25 ലക്ഷംരൂപയല്ലാതെ നിര്‍മ്മാതാക്കളുടെ വിഹിതം ഇതുവരെ കിട്ടിയിട്ടില്ല. റവന്യു റിക്കവറിയാകാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കെട്ടിട നിര്‍മ്മാതാവിന്റെ അസല്‍ ആസ്തി 7.6 കോടിമാത്രമാണെന്നാണ് വിവരം. നഷ്ടപരിഹാരം വിതരണം ചെയ്യാനായി വസ്തുക്കള്‍ വില്‍ക്കാൻ അനുവദിക്കണമെന്നമെന്ന നിർമ്മാതാക്കളുടെ ആവശ്യം സമിതി തള്ളിയിരുന്നു.