
സ്വന്തം ലേഖകൻ
കട്ടപ്പന: നിയന്ത്രണവിട്ട കാര്‍ വീടിന് മുന്നിലെ കലുങ്കില്‍ ഇടിച്ച് അപകടം. വീട്ടുകാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഞായറാഴ്ച പുലര്‍ച്ചെ ആറിന് പാറക്കടവ് ജ്യോതിസ്പടി ബൈപ്പാസിലായിരുന്നു അപകടം . അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം നഷ്ടമായി സമീപത്തെ വീടിന് മുമ്പിലെ മരത്തിനും കലുങ്കിനുമിടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
കലുങ്കില്‍ ഇടിച്ച് നിന്നതിനാലാണ് കാര്‍ വീടിനുള്ളിലേയ്ക്ക് പാഞ്ഞുകയറാതിരുന്നതെന്ന് വീട്ടുടമസ്ഥന് രാഹുല്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം വീട്ടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അപകടം നടന്നത് അറിഞ്ഞത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. കാറോടിച്ചിരുന്ന പാറക്കടവ് സ്വദേശിയായ യുവാവിന് നിസാര പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വേഗതിയിലെത്തിയ വാഹനം നിയന്ത്രണം നഷ്ടമായപ്പോള്‍ ബ്രേക്ക് പിടിച്ച് നിറുത്താന്‍ ശ്രമിച്ച പാടുകള്‍ റോഡിലുണ്ട്.







