Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മണർകാട്: മണർകാട് പള്ളിയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരന് വാഹനം തലകറങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഉച്ചതിരിഞ്ഞ് 3.40തോടുകൂടി ആണ് അപകടം സംഭവിച്ചത്.

മണർകാട് സ്വദേശിയായ ബിജി കെ സാം മണർകാട് നിന്നും വീട്ടിലേക്ക് പോകുന്ന വഴി വാഹനം ഓടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. നിയന്ത്രണം വിട്ട കാർ എംആർഎഫ് ജീവനക്കാരനായ പള്ളിക്കത്തോട് സ്വദേശി ജയൻ ഓടിച്ചിരുന്ന ബൈക്കിനെ ഇടിച്ചിടുകയായിരുന്നു.

അപകടത്തിൽ സാരമായി പരിക്കേറ്റ ജയനെ മണർകാട് സെൻതോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് 10 മിനിറ്റ് ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.