play-sharp-fill
കണ്ണൂരിൽ  ഹോസ്‌റ്റൽ മുറിയിൽ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

കണ്ണൂരിൽ ഹോസ്‌റ്റൽ മുറിയിൽ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

സ്വന്തം ലേഖകൻ

കണ്ണൂര്‍: കണ്ണൂരിൽ ഹോസ്‌റ്റൽ മുറിയിൽ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍. ഗവ. പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥിയാണ് ആത്‌മഹത്യ ചെയ്തത്.

അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി അശ്വന്തിനെയാണ് ഹോസ്‌റ്റലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ അശ്വന്ത് ക്ളാസിൽ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

എടക്കാട് പോലീസ് സ്‌ഥലത്തെത്തി ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം സംഭവത്തില്‍ ദുരൂഹതയില്ലന്നും അശ്വന്തുമായി ബന്ധപ്പെട്ട് മറ്റ് പരാതികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും പ്രിന്‍സിപ്പാൾ പറഞ്ഞു.