play-sharp-fill
യു.പിക്കാരൻ മണ്ടൻ, ബംഗാളി മരമണ്ടൻ, തമിഴൻ തിരുമണ്ടൻ; ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ വിദ്യാസമ്പന്നനും, തികഞ്ഞ ബുദ്ധിശാലികളുമാണെന്നഹങ്കരിച്ചിരുന്ന മലയാളികളെ വിദഗ്ധമായി പറ്റിച്ച് പത്താം ക്ലാസും ഗുസ്തിയും മാത്രം കൈമുതലായുള്ളവൻ; മോൻസൻ്റെ അക്കൗണ്ടിൽ ആകെയുള്ളത് 176 രൂപ; പാഞ്ചാലിയുടെ സാരി മുതൽ ലുട്ടാപ്പിയുടെ കുന്തം വരെ വില്പനയ്ക്ക് വെച്ച് മോൻസൺ മാവുങ്കൽ

യു.പിക്കാരൻ മണ്ടൻ, ബംഗാളി മരമണ്ടൻ, തമിഴൻ തിരുമണ്ടൻ; ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ വിദ്യാസമ്പന്നനും, തികഞ്ഞ ബുദ്ധിശാലികളുമാണെന്നഹങ്കരിച്ചിരുന്ന മലയാളികളെ വിദഗ്ധമായി പറ്റിച്ച് പത്താം ക്ലാസും ഗുസ്തിയും മാത്രം കൈമുതലായുള്ളവൻ; മോൻസൻ്റെ അക്കൗണ്ടിൽ ആകെയുള്ളത് 176 രൂപ; പാഞ്ചാലിയുടെ സാരി മുതൽ ലുട്ടാപ്പിയുടെ കുന്തം വരെ വില്പനയ്ക്ക് വെച്ച് മോൻസൺ മാവുങ്കൽ

സ്വന്തം ലേഖകൻ

കോട്ടയം: മലയാളികൾക്ക് എന്നും മറ്റുള്ളവരോട് പുച്ഛമാണ്. യു.പിക്കാരൻ മണ്ടൻ, ബംഗാളി മരമണ്ടൻ, തമിഴൻ തിരുമണ്ടൻ, ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ വിദ്യാസമ്പന്നനും, തികഞ്ഞ ബുദ്ധിശാലികളുമാണെന്നഹങ്കരിച്ചിരുന്ന മലയാളികളെ വിദഗ്ധമായി പറ്റിച്ച് പത്താം ക്ലാസും ഗുസ്തിയും മാത്രം കൈമുതലായുള്ളവൻ.

കോടികൾ തട്ടിച്ച് സംസ്ഥാനത്തെ ഡി ജി പി യെ വരെ കൈവെള്ളയിലിട്ടമ്മാനമാടിയ മോൻസൻ്റെ അക്കൗണ്ടിലുള്ളതാകട്ടെ 176 രൂപ മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം നൂറോളം വിദേശ രാജ്യങ്ങൾ സന്ദർശിച്ചു എന്നവകാശപ്പെടുന്ന മോ​ന്‍​സ​ൺ മാ​വു​ങ്ക​ലി​ന് പാ​സ്പോ​ര്‍​ട്ടി​ല്ലെ​ന്നു ക്രൈം​ബ്രാ​ഞ്ച് കണ്ടെത്തി.

പാസ്പോർട്ടില്ലാത്ത മോൻസനാണ് വിദേശ രാജ്യങ്ങളിലെ നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയെന്നതാണ് അൽഭുതം

ഹിന്ദി സിനിമാ നടന്മാരെ തോല്പിക്കും വിധമായിരുന്നു മോൻസൻ്റെ സുരക്ഷ .നിരവധി കരിമ്പൂച്ചകൾക്ക് നടുവിലൂടെ കൂളിംഗ് ഗ്ലാസും വെച്ച് നടന്ന് നീങ്ങുന്ന മോൻസനെ കണ്ടവർക്കെല്ലാം അൽഭുതമായിരുന്നു

പക്ഷേ കണ്ടവർക്കറിയില്ലല്ലോ കരിമ്പൂച്ചകളുടെ കൈയ്യിലിരുന്നത് 20 രൂപയുടെ കളിത്തോക്കും, മോൻസൺ വെച്ചിരുന്നത് എറണാകുളം മാർക്കറ്റിലെ ഫുട്പാത്തിൽ കിട്ടുന്ന 49 രൂപയുടെ കൂളിംഗ് ഗ്ലാസുമായിരുന്നെന്ന്.
ഇതിനിടെ പരിചയപ്പെടുന്നവർക്കെല്ലാം മാർബിൾ കല്ല് വെച്ച മോതിരം കൊടുത്തിട്ട് ലക്ഷങ്ങൾ വിലവരുന്ന ബ്ലാക്ക് ഡയമണ്ട് ആണെന്ന് പറയുമായിരുന്നു മോൻസൺ. ഇത്തരത്തിൽ രണ്ട് ഇഞ്ചിൻ്റെ മാർബിൾ കല്ല് മോതിരം കിട്ടിയ ആളാണ് ഗായകൻ എം.ജി ശ്രീകുമാർ.

സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇയാളുടെ ‘ചങ്ക്‌സ്’ ആണ്. സൂപ്പർ സ്റ്റാർ മോഹൻലാൽ മുതൽ മുൻ ഡിജിപി ലോക്നാഥ് ബഹ്റ വരെയുള്ളവരുടെ കൂടെ മോൻസൺ നിൽക്കുന്ന ഫോട്ടോകളും പുറത്തുവന്നിരുന്നു.

യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്തപ്പോള്‍ കിട്ടിയ വെള്ളി നാണയം മുതൽ ശ്രീകൃഷ്ണൻ വെണ്ണ കൈയ്യിട്ട് വാരിയ ഉറിയും കുടവും വരെ തന്റെ ശേഖരത്തിലുണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം.