video
play-sharp-fill

കൂറ്റന്‍ തിമിംഗലത്തിന്റെ ശരീരവശിഷ്‌ടങ്ങള്‍ ഹരിപ്പാടിന് സമീപം ആറാട്ടുപുഴ തീരത്തടിഞ്ഞു

കൂറ്റന്‍ തിമിംഗലത്തിന്റെ ശരീരവശിഷ്‌ടങ്ങള്‍ ഹരിപ്പാടിന് സമീപം ആറാട്ടുപുഴ തീരത്തടിഞ്ഞു

Spread the love

സ്വന്തം ലേഖിക

ഹരിപ്പാട്: ആറാട്ടുപുഴ പെരുമ്പള്ളിയിലും നല്ലണിക്കലുമായി കൂറ്റന്‍ തിമിംഗലത്തിന്റെ ശരീരവശിഷ്‌ടങ്ങള്‍ തീരത്തടിഞ്ഞു.

തിങ്കളാഴ്‌ച രാവിലെ 10.30ഓടെയാണ് തിമിംഗലാവശിഷ്ടം തീരത്തടിഞ്ഞത്. ഉദ്ദേശം ഒരാഴ്‌ചയോളം പഴക്കമുണ്ടാകും ശരീരവശിഷ്‌ടങ്ങൾക്ക്. ഉടലും വാല്‍ ഭാഗവും വേര്‍പെട്ട നിലയിലായിരുന്നു. കപ്പല്‍ കയറിയാണ് ശരീരം വേര്‍പെട്ടതെന്ന് കരുതുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംരക്ഷിത ഇനമായ ഫൈന്‍ വെയില്‍ തിമിംഗലത്തിന്റെ ശരീരഭാഗമാണ് ഇതെന്ന് റാന്നി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീഷ് പറഞ്ഞു. വയര്‍ ഭാഗം നഷ്‌ടപ്പെട്ടതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താനാവാത്ത സ്ഥിതിയായിരുന്നുവെന്ന് ആറാട്ടുപുഴ മൃഗാശുപത്രിയിലെ ഡോക്‌ടര്‍ ബിനില്‍ പറഞ്ഞു.

അഴുകിയ ഭാഗങ്ങള്‍ അടിഞ്ഞതോടെ അസഹനീയമായ ദുര്‍ഗന്ധവും തീരത്ത് പടര്‍ന്നിരുന്നു. തുടര്‍ന്ന് ആറാട്ടുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച്‌ തീരത്തുതന്നെ അവശിഷ്ടങ്ങള്‍ സംസ്‌കരിച്ചു.