
ഐസിസിൽ ചേർന്ന ആയിഷയെ തിരികെയെത്തിക്കണം: മകളെ അഫ്ഗാനിൽ തൂക്കിലേറ്റും; സുപ്രീം കോടതിയിൽ അപേക്ഷയുമായി ആയിഷയുടെ പിതാവ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മത തീവ്രവാദത്തിൽ ആകൃഷ്ടയായി രാജ്യം വിട്ട് യുദ്ധത്തിന് പോയ മലയാളി പെൺകുട്ടിയെ അഫ്ഗാനിൽ തൂക്കിലേറ്റുമെന്ന് പിതാവ്.
ഐസിസ് ചേരുന്നതിനായി ഇന്ത്യ വിട്ട് അഫ്ഗാനിലേക്ക് പോയി അവിടെ ജയിലില്‍ കഴിയുന്ന ആയിഷയുടെയും മകളുടെയും മോചനത്തിന് സുപ്രീംകോടതിയെ സമീപിച്ച് പിതാവ് സെബാസ്റ്റ്യന്‍ സേവ്യറാണ് ഇതും സംബന്ധിച്ച് സുപ്രീം കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവിനൊപ്പം നാടുവിട്ട സോണിയ സെബാസ്‌റ്റ്യനാണ് ആയിഷ എന്ന പേര് സ്വീകരിച്ചത്. ഐസിസില്‍ പ്രവര്‍ത്തിച്ച ഭര്‍ത്താവ് മരിച്ചതോടെ പിടിയിലായ ആയിഷയും മകളും ഇപ്പോള്‍ അഫ്ഗാനില്സ്ഥാനിലെ ജയിലിലാണ്.
സാറ എന്ന പേരായ കുട്ടിക്ക് ഇപ്പോള്‍ ഏഴ് വയസുണ്ട്. ആയിഷക്കൊപ്പം ഇതുപോലെ നാടുവിട്ട മറ്റ് സ്‌ത്രീകളും ജയിലിലുണ്ട്.
അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുന്ന അഫ്ഗാനില്‍ ഏത് നിമിഷം വേണമെങ്കിലും മകളെയടക്കം തൂക്കിലേറ്റുമെന്നും അതിനാല്‍ പേരക്കുട്ടിയായ സാറയുടെ ഭാവി സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും ഇവരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടണമെന്നുമാണ് സെബാസ്‌റ്റ്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.
കാസര്‍കോട് സ്വദേശിയായ അബ്‌ദുള്‍ റഷീദിനൊപ്പം ആയിഷ പോയത് 2011ലാണ്. 2013 ഒക്‌ടോബറില്‍ സാറ ജനിച്ചു. 2016ല്‍ ഇവരെല്ലാം ഐസിസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ത്യവിട്ടുപോയി.
പിന്നീട് അബ്‌ദുള്‍ റഷീദിനെ കാണ്മാനില്ലെന്ന് ഇയാളുടെ പിതാവ് കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
വൈകാതെ ഇയാള്‍ മരണമടഞ്ഞതാണെന്നും ആയിഷയും മകളും അഫ്ഗാനില്‍ ജയിലിലാണെന്നും വിവരമറിഞ്ഞു. നിലവില്‍ പിടിയിലായ സ്ത്രീകളെല്ലാം എന്‍ഐഎ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പ്രതികളാണ്.