കുടിയന്മാരെ തൊട്ടതോടെ സർക്കാർ ഉടക്കി: വിദേശ നിർമ്മിത  മദ്യത്തിന്റെ വില വർദ്ധിപ്പിച്ച സർക്കാർ തീരുമാനം പിൻവലിച്ചു; തീരുമാനം പിൻവലിച്ചത് ഉത്തരവിറക്കി 24 മണിക്കൂർ തികയും മുൻപ്

കുടിയന്മാരെ തൊട്ടതോടെ സർക്കാർ ഉടക്കി: വിദേശ നിർമ്മിത മദ്യത്തിന്റെ വില വർദ്ധിപ്പിച്ച സർക്കാർ തീരുമാനം പിൻവലിച്ചു; തീരുമാനം പിൻവലിച്ചത് ഉത്തരവിറക്കി 24 മണിക്കൂർ തികയും മുൻപ്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ വില വർദ്ധിപ്പിച്ച തീരുമാനം നേരമിരുട്ടി വെളുക്കും മുൻപ് സർക്കാർ പിൻവലിച്ചു.

കുടിയന്മാരെ തൊട്ടതോടെയാണ് സർക്കാർ പ്രശ്‌നത്തിൽ ഇടപെട്ടതും ഉടനടി നടപടിയായതും. തിങ്കളാഴ്ച ഉച്ചയോടെ സർക്കാർ അറിയാതെ ബിവറേജസ് കോർപ്പറേഷൻ എടുത്ത തീരുമാനം അതിവേഗം മരവിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് വിദേശ നിർമിത വിദേശ മദ്യത്തിൻറെ വില വർദ്ധിപ്പിക്കാനുള്ള ബെവ്‌കോയുടെ തീരുമാനം മരവിപ്പിച്ചതായി കോർപ്പറേഷൻ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിൻറെ എതിർപ്പിനെ തുടർന്നാണ് നടപടി. വെയർഹൗസ് നിരക്കും റീട്ടെയിൽ മാർജിനും കുത്തനെ ഉയർത്തിയിരുന്നു.

പ്രമുഖ ബ്രാൻഡുകൾക്ക് ആയിരം രൂപയോളമാണ് വില വർദ്ധിച്ചത്. ബെവ്കോയുടെ ഏകപക്ഷീയ തീരുമാനത്തിൽ സർക്കാർ അതൃപ്തി അറിയിച്ചിരുന്നു.

കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണ് വില വർദ്ധിപ്പിച്ചത് എന്നായിരുന്നു വിശദീകരണം. എന്നാൽ, ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.

വെയർ ഹൗസ് മാർജിൻ അഞ്ച് ശതമാനത്തിൽ നിന്ന് 14 ശതമാനമായും റീട്ടെയിൽ മാർജിൻ 3 ശതമാനത്തിൽ നിന്ന് 20 ശതമാനമായാണ് ഉയർത്തിയിരുന്നത്.