Spread the love

 

സ്വന്തം ലേഖകന്‍

video
play-sharp-fill

കൊച്ചി: സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട് കോണ്‍വെന്റില്‍ നിന്ന് ഇറങ്ങാന്‍ നിര്‍ദേശിക്കാനാവില്ലന്നും കാരക്കമാല കോണ്‍വെന്റിലെ താമസത്തിന് പൊലിസ് സംരക്ഷണം നല്‍കാനാവില്ലന്നും കേരള ഹൈക്കോടതി. സിസ്റ്റര്‍ ലൂസി കോണ്‍വെന്റില്‍ നിന്ന് മാറണമോ എന്ന് തീരുമാനിക്കേണ്ടത്മുന്‍സിഫ് കോടതിയാണന്നും ഹൈക്കോടതി വ്യക്തമാക്കി.

മറ്റ് എവിടെയെങ്കിലും താമസിക്കുകയാണെങ്കില്‍ സംരക്ഷണം നല്‍കാനും പൊലിസിന് കോടതി നിര്‍ദേശം നല്‍കി. കോണ്‍വെന്റിലെ താമസവുമായി ബന്ധപ്പെട്ട് അടുത്ത ഒരാഴ്ചക്കുള്ളില്‍ ഏതെങ്കിലും ഒരു കക്ഷി മുന്‍സിഫ് കോടതിയെ സമീപിച്ചാല്‍, അതില്‍ മൂന്ന് ആഴ്ചക്കുള്ളില്‍ തീരുമാനം എടുക്കാനും മുന്‍സിഫ് കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍വെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുള്ള സിസ്റ്റര്‍ ലൂസിയുടെ ആവശ്യത്തില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

സിസ്റ്റര്‍ ലൂസിക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അതില്‍ നടപടി എടുക്കാനും പൊലിസിനോട് നിര്‍ദേശിച്ച കോടതി പൊലിസ് സംരക്ഷണ ഹര്‍ജി തീര്‍പ്പാക്കി.

മഠത്തില്‍ ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി സമര്‍പ്പിച്ച പൊലീസ് സംരക്ഷണ ഹര്‍ജിയിലാണ് ജസ്റ്റീസ് രാജാവിജയരാഘവന്റെ ഉത്തരവ്.