വിസ്മയയുടെയും കിരണിന്റെയും ജീവിതത്തിൽ വില്ലനായത് ടിക്ക് ടോക്കും ഫോണും: വിസ്മയയുടെ അമിത ഫോൺ ഉപയോഗത്തെ കിരൺ വിലക്കിയത് കുടുംബ പ്രശ്‌നങ്ങൾക്ക് തുടക്കം; വിസ്മയയുടെ മരണത്തിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്

വിസ്മയയുടെയും കിരണിന്റെയും ജീവിതത്തിൽ വില്ലനായത് ടിക്ക് ടോക്കും ഫോണും: വിസ്മയയുടെ അമിത ഫോൺ ഉപയോഗത്തെ കിരൺ വിലക്കിയത് കുടുംബ പ്രശ്‌നങ്ങൾക്ക് തുടക്കം; വിസ്മയയുടെ മരണത്തിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്

തേർഡ് ഐ ബ്യൂറോ

കൊല്ലം: വിസ്മയുടെ ദുരൂഹ മരണത്തിൽ കിരണിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം അഡ്വ.ബി.എ ആളൂർ ഏറ്റെടുത്തതോടെ പുതിയ മൊഴികൾ പുറത്ത്. വിസ്മയ ഫോണിന് അടിമയായിരുന്നതായും, ഇവർ സ്ഥിരമായി ടിക്ക് ടോക്ക് ഉപയോഗിച്ചിരുന്നതായുമുള്ള കിരണിന്റെ അച്ചന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇത് കിരണിന്റെ അച്ഛന്റെ വെളിപ്പെടുത്തലല്ല മറിച്ച്, ബി.എ ആളൂർ കേസ് ഏറ്റെടുത്തതിന്റെ ബാക്കി പത്രമാണ് എന്നതാണ് പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വിസ്മയയും മകൻ കിരൺ കുമാറും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നു കിരണിന്റെ വീട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു.

ഇപ്പോൾ കിരണിന്റെ അച്ഛൻ പറയുന്നത് വിസ്മയ മൊബൈൽ ഫോൺ ധാരാളം ആയി ഉപയോഗിക്കുമായിരുന്നുവെന്നും അതിന്റെ പേരിൽ കിരണും വിസ്മയയും തമ്മിൽ വഴക്കുണ്ടായിട്ടുണ്ട് എന്നുമാണ്.

വിസ്മയ എപ്പോഴും ഫോണിൽ ആയിരുന്നെന്നും ഇത് കിരൺ വിലക്കിയപ്പോൾ രണ്ടു പേരും തമ്മിൽ വഴക്കായെന്നുമാണ് കിരണിന്റെ പിതാവ് പറയുന്നത്. വിസ്മയ നിരന്തരം ടിക്ക് ടോക്ക് പോലെയുള്ള ആപ്പുകൾ ഉപയോഗിക്കുമായിരുന്നു. ഇത് കിരണിനു ഇഷ്ടമായിരുന്നില്ല.

അതിന്റെ പേരിൽ ആണ് വിലക്കിയത്. ഇതോടെ വഴക്കായി. പിന്നീട് അത് പ്രശമായില്ലെന്നു ഇയാൾ പറയുന്നു.

അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്.കിരൺകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റി. ബി.എ.ആളൂരാണ് കിരണിനുവേണ്ടി വാദിക്കാനെത്തിയത്.

കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. വിസ്മയയുടെ മരണത്തിൽ കിരണിനു പങ്കില്ലെന്ന കുടുംബത്തിന്റെ വാദം തന്നെയാണ് ജാമ്യഹർജിയിലും പറഞ്ഞിരിക്കുന്നത്. കിരണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിയിൽ എത്തിയിരുന്നു.

കിരൺകുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയിൽ ഒരു കേസിലും പ്രതി ചേർക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. പോലീസ് മനഃപൂർവ്വം പ്രതിയാക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല.

ഈ കേസിൽ പോലീസ് കാണിക്കുന്നത് അമിതാവേശമാണെന്നും ആളൂർ വാദിച്ചു.

കേസിൽ ഇപ്പോൾ ചാർജ്ജുചെയ്തിട്ടുള്ളത് ഗാർഹിക പീഡനം സംബന്ധിച്ചുള്ള വകുപ്പുകളാണെന്നും നിലവിലെ തെളിവുകൾ പ്രകാരം കിരൺ കുമാറിനെ കൊലപാതക കേസ്സിൽ ഉൾപ്പെടുത്താനാവില്ലെന്നും ആളൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.

മോട്ടോർവാഹന വകുപ്പ് ജീവനക്കാരനായ കിരൺ കേസിൽ കുടുങ്ങിയതോടെ സർവ്വീസിൽ നിന്നും പുറത്താക്കാൻ വകുപ്പുതല നീക്കം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം കിരണിന്റെ വീട്ടിൽ ലഭിച്ചിരുന്നു. കേസ് നടപടികൾക്കായി ആളൂരിനെ ചുമതലപ്പെടുത്തിയെന്ന് കിരണിന്റെ പിതാവ് സദാശിവൻ വ്യക്തമാക്കിയിരുന്നു.