video
play-sharp-fill

നാടിന് തണൽവിരിച്ച് ജില്ലാ പഞ്ചായത്ത് – പരിസ്ഥിതി ദിനാചരണം നടത്തി

നാടിന് തണൽവിരിച്ച് ജില്ലാ പഞ്ചായത്ത് – പരിസ്ഥിതി ദിനാചരണം നടത്തി

Spread the love

കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കൃഷിത്തോട്ടം കോഴ ഫാമിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ്. ശരത്ത്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, ജില്ലാ പഞ്ചായത്ത് ഉഴവൂർ ഡിവിഷൻ മെമ്പർ പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി കുര്യൻ, പഞ്ചായത്ത് മെമ്പർമാരായ ഡാർലി ജോജി, സന്ധ്യ സജികുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉമ്മൻ തോമസ്, ഡെപ്യൂട്ടി ഡയറക്ടർ റീന ജോൺ, ഫാം കൗൺസിൽ മെമ്പർമാരായ സദാനന്ദ ശങ്കർ, സണ്ണി ചിറ്റകൊടം, ഫാം സൂപ്രണ്ട് ഗീത അലക്‌സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.