play-sharp-fill
വിരമിക്കൽ ചടങ്ങ് ഒഴിവാക്കി തുക കൊവിഡ് ദുരിതാശ്വാസത്തിന്; മാതൃകയായി വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി

വിരമിക്കൽ ചടങ്ങ് ഒഴിവാക്കി തുക കൊവിഡ് ദുരിതാശ്വാസത്തിന്; മാതൃകയായി വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി

സ്വന്തം ലേഖകൻ

കോട്ടയം: വിരമിക്കൽ ചടങ്ങ് പൂർണമായും ഒഴിവാക്കി ഈ ചടങ്ങിനായി മാറ്റി വച്ചിരുന്നു തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റി വച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എസ് സതീഷ് കുമാറാണ് വിരമിക്കലിന്റെ ഭാഗമായി മാറ്റി വച്ചിരുന്ന ചടങ്ങുകൾക്കായി നൽകിയിരുന്ന തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൈമാറിയത്.

കൊവിഡ് റിലീഫ് @പുതുപ്പള്ളി എന്ന പദ്ധതിയുടെ ഭാഗം ആയി പുതുപ്പള്ളി പഞ്ചായത്തിലെ 13.ആം വാർഡിലെ ആശാവർകർ ഷൈനിക്കാണ് ഇദ്ദേഹം വിരമിക്കൽ ചടങ്ങുകൾക്കായി മാറ്റി വച്ച തുക ഉപയോഗിച്ച് വാങ്ങിയ ഓക്‌സിമീറ്ററും &വെപ്രൈസറും കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരമിക്കൽ ചടങ്ങിന്റെ ഭാഗമായി സഹപ്രവർത്തകർക്കു നൽകാൻ തീരുമാനിച്ച സൽക്കാരം ഒഴിവാക്കിയാണ് ആ തുക കോവിഡ് ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ആയി നൽകിയത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്‌സൺ പെരുവേലി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാം കെ വർക്കി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജി ജോർജ്,വാർഡ് പ്രസിഡന്റ് സുമോദ് പുതുപ്പള്ളി എന്നിവർ പങ്കെടുത്തു.