
ബിഗ് ബോസ് സ്റ്റുഡിയോ പൂട്ടി സീല്‍ ചെയ്തു, ഷോ നിര്‍ത്തിവച്ചു ; തമിഴ്‌നാട് പൊലീസും റവന്യുവകുപ്പും നടത്തിയ നീക്കത്തിൽ ഞെട്ടി പ്രേക്ഷകർ ; ബിഗ് ബോസ് സെറ്റില്‍ എട്ട് പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായി സൂചന ; മണിക്കുട്ടന്‍, നോബി, ഡിമ്പൽ തുടങ്ങി ഏഴ് മത്സരാർത്ഥികളെ ഐസൊലേഷനിലേക്ക് മാറ്റി
സ്വന്തം ലേഖകൻ
ചെന്നൈ : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബിഗ് ബോസ് മലയാളം ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ചെന്നൈ ചെംബരവബക്കം ഇ.വി.പി സിറ്റിയിലുള്ള ബിഗ് ബോസ് മലയാളം ഷൂട്ടിംഗ് സ്റ്റുഡിയോ തമിഴ്‌നാട് റവന്യു വകുപ്പ് അടച്ചുപൂട്ടി സീല്‍ ചെയ്യുകയും തമിഴ്നാട് പൊലീസ് ഇത് സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു.
നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്ന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി പറഞ്ഞു. തമിഴ് നാട് റവന്യുവകുപ്പിലെ തിരുവള്ളുവര്‍ ഡിവിഷനിലുള്ളവര്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ മത്സരാര്‍ത്ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഗ് ബോസ് സെറ്റില്‍ എട്ട് പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. സിനിമാ-സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്ന ലോക്ക് ഡൗണ്‍ നിര്‍ദേശം ബിഗ് ബോസ് ടീം ലംഘിച്ചെന്നാണ് പരാതി.
നടന്‍ മണിക്കുട്ടന്‍, നോബി, എന്നിവരുള്‍പ്പെടെ ഏഴ് മത്സരാര്‍ത്ഥികളെ ഐസൊലേഷനിലേക്ക് പൊലീസ് മാറ്റി. ലോക്ക് ഡൗണ്‍ ലംഘനത്തിന് ഒരു ലക്ഷം പിഴ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
100 എപ്പിസോഡുകളില്‍ ഗ്രാന്റ് ഫിനാലേയിലേക്ക് എത്തുന്ന ബിഗ് ബോസ് 95 എപ്പിസോഡാണ് ഇതുവരെ ചിത്രീകരിച്ചത്. മലയാളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. സൂപ്പര്‍താരം മോഹന്‍ലാലാണ് ബിഗ് ബോസ് മൂന്ന് സീസണിലെയും അവതാരകന്‍. ഏഷ്യാനെറ്റിലും ഹോട്ട് സ്റ്റാറിലുമായാണ് സംപ്രേഷണം. ബിഗ് ബോസ് കഴിഞ്ഞ സീസണും കൊവിഡിനെ തുടര്‍ന്ന് പകുതിയില്‍ അവസാനിപ്പിച്ചിരുന്നു.