play-sharp-fill

ബിഗ് ബോസ് സ്റ്റുഡിയോ പൂട്ടി സീല്‍ ചെയ്തു, ഷോ നിര്‍ത്തിവച്ചു ; തമിഴ്‌നാട് പൊലീസും റവന്യുവകുപ്പും നടത്തിയ നീക്കത്തിൽ ഞെട്ടി പ്രേക്ഷകർ ; ബിഗ് ബോസ് സെറ്റില്‍ എട്ട് പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായി സൂചന ; മണിക്കുട്ടന്‍, നോബി, ഡിമ്പൽ തുടങ്ങി ഏഴ് മത്സരാർത്ഥികളെ ഐസൊലേഷനിലേക്ക് മാറ്റി

സ്വന്തം ലേഖകൻ ചെന്നൈ : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബിഗ് ബോസ് മലയാളം ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ചെന്നൈ ചെംബരവബക്കം ഇ.വി.പി സിറ്റിയിലുള്ള ബിഗ് ബോസ് മലയാളം ഷൂട്ടിംഗ് സ്റ്റുഡിയോ തമിഴ്‌നാട് റവന്യു വകുപ്പ് അടച്ചുപൂട്ടി സീല്‍ ചെയ്യുകയും തമിഴ്നാട് പൊലീസ് ഇത് സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്ന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി പറഞ്ഞു. തമിഴ് നാട് റവന്യുവകുപ്പിലെ തിരുവള്ളുവര്‍ ഡിവിഷനിലുള്ളവര്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ മത്സരാര്‍ത്ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് […]

അങ്ങോട്ട് മാറി നിൽക്കണം മനുഷ്യരെ, കോവിഡ് 19 ഒരു കളിതമാശയല്ല; അണ്ണനെ ഉയിർ എന്ന് വിളിക്കണേൽ ശകലമെങ്കിലും ഉയിര് ബാക്കി വേണമല്ലോ : രജിത് കുമാറിനെ എയർപോർട്ടിൽ സ്വീകരിക്കാൻ പോയവരെ പരിഹസിച്ച് ഡോ.ഷിംന അസീസ്

സ്വന്തം ലേഖകൻ കൊച്ചി : ലോകം മുഴുവനും കൊറോണ വൈറസിന്റെ ഭീതിയിൽ ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ പ്രമുഖ ടി.വി ചാനലിലെ ബിഗ്‌ബോസ് ഷോയിൽ നിന്നും പുറത്തായ രജിത് കുമാറിന് നെടുമ്പാശേരിയിൽ വൻ സ്വീകരണം ഒരുക്കിയതിന് വൻ പ്രതിഷേധമാണ് ഉയർന്ന് വന്നത്. അതേസമയം സംഭവത്തിൽ നെടുമ്പാശേരി എയർപോർട്ടിൽ തടിച്ചു കൂടിയ 75 പേർക്കെതിരെ നിയമലംഘനത്തിന് കേസെടുത്തിട്ടുണ്ട്. സ്വീകരണമൊരുക്കിയവർക്കെതിരെ പരിഹസിച്ച് ഡോ.ഷിംന അസീസും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് വന്നിരിക്കുകയാണ്. കോവിഡ് -19 കളിതമാശയല്ല,അണ്ണനെ ഉയിർ എന്ന് വിളിക്കണേൽ ശകലമെങ്കിലും ഉയിര് ബാക്കി വേണമല്ലോയെന്നും ഡോ.ഷിംന അസീസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. […]