ടി.വി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലുവ: ആലങ്ങാട് കരിങ്ങാംതുരുത്തിൽ അർദ്ധരാത്രിയിൽ ടി.വി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി അർദ്ധരാത്രിയോടെ കരിങ്ങാംതുരുത്ത് അന്തിക്കാട് റോമി സേവ്യറിന്റെ വീട്ടിലാണ് സംഭവം. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാർ ഉണരുമ്പോൾ വീട്ടിലാകെ പുക നിറഞ്ഞിരുന്നു. ജനൽ വിരിയിലേക്കും സോഫാ സെറ്റിലേക്കും തീ പടരുകയും ചെയ്തിരുന്നു. പെട്ടെന്ന് തന്നെ വെള്ളമൊഴിച്ച് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടുകാരുടെ നിലവിളികേട്ട് അയൽക്കാരും ഓടിയെത്തി വെള്ളമൊഴിച്ച് തീയണച്ചു. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഷോർട്ട് സർക്യൂട്ടാണ് ടി.വി പൊട്ടിത്തെറിക്കാൻ കാരണം എന്നാണ് പ്രാഥമികനിഗമനം.