play-sharp-fill
പൊതുമരാമത്ത് റോഡിന്റെ വീതി കൂട്ടാനും പണിയാനും ആരു പറഞ്ഞുവെന്ന്  മന്ത്രി സുധാകരന്‍; കോടതി അനുമതിയോടെ പണിത റോഡ് വേണമെങ്കില്‍ കുണ്ടും കുഴിയുമാക്കി തിരിച്ച് നല്‍കാമെന്ന് സാബു ജേക്കബ്ബ്; കിഴക്കമ്പലവും ട്വന്റി 20യും വീണ്ടും ചര്‍ച്ചയാകുമ്പോള്‍

പൊതുമരാമത്ത് റോഡിന്റെ വീതി കൂട്ടാനും പണിയാനും ആരു പറഞ്ഞുവെന്ന് മന്ത്രി സുധാകരന്‍; കോടതി അനുമതിയോടെ പണിത റോഡ് വേണമെങ്കില്‍ കുണ്ടും കുഴിയുമാക്കി തിരിച്ച് നല്‍കാമെന്ന് സാബു ജേക്കബ്ബ്; കിഴക്കമ്പലവും ട്വന്റി 20യും വീണ്ടും ചര്‍ച്ചയാകുമ്പോള്‍

സ്വന്തം ലേഖകന്‍

കൊച്ചി: പൊതുമരാമത്ത് റോഡ് ട്വന്റി 20 കയ്യേറി പണിതത് തെറ്റെന്ന് മന്ത്രി സുധാകരന്‍. ഇതൊക്കെ ചെയ്യാന്‍ അവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം കിട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. റോഡിന്റെ വീതി കൂട്ടാനും പണിയാനും ആരു പറഞ്ഞുവെന്നാണ് ട്വന്റി 20യോട് സുധാകരന്റെ ചോദ്യം. പ്രശ്മുണ്ടാക്കേണ്ടെന്ന് കരുതിയാണ് അവിടെ പോകാത്തതെന്നും സുധാകരന്‍ പറഞ്ഞു.

എന്റെ റോഡുകള്‍ ട്വന്റി 20 കൈയ്യേറുന്നു എന്നാണ് മന്ത്രി പറഞ്ഞത്. വര്‍ഷങ്ങളായി റോഡുകള്‍ കുണ്ടും കുഴിയുമാണ്. നടുവൊടിഞ്ഞും ആക്സില്‍ ഒടിഞ്ഞുമാണ് യാത്ര. ഞങ്ങള്‍ ഭരിക്കുന്ന പഞ്ചായത്താണ് കിഴക്കമ്പലം. അവിടെ റോഡുകളിലെ കുണ്ടും കുഴിയും കാണുമ്പോള്‍ ആളുകള്‍ ഞങ്ങളോട് ചോദിക്കും ഇതാണോ ട്വന്റി ട്വന്റിയെന്ന്- മന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ട്വന്റി ട്വന്റി ആശയത്തിന് പിന്നിലെ സൂത്രധാരനായ കിറ്റക്സ് കമ്പനി ഉടമ സാബു ജേക്കബ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് കമ്മറ്റി റോഡുകള്‍ നന്നാക്കാനുള്ള അനുവാദം സര്‍ക്കാരിനോട് ചോദിച്ചു, പക്ഷേ അനുമതി കിട്ടിയില്ല. ഇതോടെ കോടതിയെ സമീപിച്ചു. റോഡുകള്‍ നന്നാക്കാന്‍ അനുമതിയായി. ഇതോടെയാണ് പണി നടത്തിയത്. അത് അപരാധമാണെങ്കില്‍ മാപ്പു ചോദിക്കുന്നു. വേണമെങ്കില്‍ റോഡുകള്‍ കുണ്ടും കഴിയുമാക്കി തിരിച്ചു കൊടുക്കാം- പരിഹാസം കലര്‍ന്ന മറുപടി നല്‍കുകയാണ് ട്വന്റി 20 കൂട്ടായ്മയിലെ പ്രധാനി സാബു ജേക്കബ്ബ് മന്ത്രിക്ക് നല്‍കിയത്.

രാഷ്ട്രീയക്കാരനും ജനസേവകനും തമ്മിലുള്ള വ്യത്യാസം കുറച്ചൊക്കെ മനസ്സിലായിക്കാണുമല്ലോ.. അല്ലേ.. എന്ന കുറിപ്പോടെയാണ് ഇരുവരുടെയും വീഡിയോ സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാകുന്നത്. വൈറ്റില-കുണ്ടന്നൂര്‍ പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് കിഴക്കമ്പലത്തെ റോഡ് പണിയെ സുധാകരന്‍ വിമര്‍ശിച്ചത്.