video
play-sharp-fill

റീത്തുകളും ആചാരവെടിയും ഇല്ലാതെ മൃതദേഹം സംസ്‌കരിക്കണമെന്നത് അന്ത്യാഭിലാഷം; ആരോഗ്യവും സൗന്ദര്യവുമുള്ള മനോരോഗികളായ സ്ത്രീകളെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പോലീസ് ക്യാമ്പിലേക്ക് രാത്രിയില്‍ കൈമാറുന്നത് തടഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും ടീച്ചര്‍ തന്നെ; സുഗതകുമാരി ടീച്ചര്‍ ഓര്‍മ്മയാകുമ്പോള്‍

റീത്തുകളും ആചാരവെടിയും ഇല്ലാതെ മൃതദേഹം സംസ്‌കരിക്കണമെന്നത് അന്ത്യാഭിലാഷം; ആരോഗ്യവും സൗന്ദര്യവുമുള്ള മനോരോഗികളായ സ്ത്രീകളെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പോലീസ് ക്യാമ്പിലേക്ക് രാത്രിയില്‍ കൈമാറുന്നത് തടഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും ടീച്ചര്‍ തന്നെ; സുഗതകുമാരി ടീച്ചര്‍ ഓര്‍മ്മയാകുമ്പോള്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ‘മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.’ പ്രിയകവയന്ത്രി സുഗതകുമാരി ടീച്ചറുടെ അന്ത്യാഭിലാഷം അവരുടെല കവിതകള്‍ പോലെ തന്നെ ഒരേസമയം ലളിതവും ഗഹനവുമായിരുന്നു.

‘ശവ പുഷ്പങ്ങള്‍ എനിക്കവ വേണ്ട, മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട
ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക, അത് മാത്രം മതി’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകൃതിയ നോവിച്ചവരോട് എന്നും കലഹിച്ചിരുന്നു ടീച്ചര്‍. പുല്‍ക്കൊടികളെയും വന്‍മരങ്ങളെയും സ്‌നേഹിച്ച മനസ്സാണ് സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നില്‍ക്കാന്‍ ടീച്ചര്‍ക്ക് പ്രചോദനമായത്.

‘കരയുന്നു കൈ നീട്ടി ഗോപിമാര്‍
കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ
അവരെ തിരിഞ്ഞു നോക്കുന്നു’

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗികളായ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ ഇടപെടാനും അവിടുത്തെ ദുരവസ്ഥ പുറംലോകത്തെത്തിക്കാനും മുന്‍പന്തിയില്‍ നിന്നത് ടീച്ചറായിരുന്നു. പിന്നീട് അഭയ എന്ന ആശ്രയകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് വഴിവച്ചതും അതുതന്നെ. തൊട്ടടുത്തുള്ള പൊലീസ് ക്യാമ്പില്‍ മനോരോഗികളായ സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുവെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.

ഇടുങ്ങിയ സെല്ലുകള്‍, വിസര്‍ജ്യങ്ങളുടെ കഠിനമായ ദുര്‍ഗന്ധം, തറയെല്ലാം ഇടിഞ്ഞുപൊളിഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നു. ചൊറി പിടിച്ച, ജടപിടിച്ച പെണ്ണുങ്ങള്‍ വിശക്കുന്നേയെന്ന് അലറി വിളിക്കുന്നു. പലരുടെയും വസ്ത്രങ്ങള്‍ അലക്കിയിട്ട് കാലമേറെ. പൊലീസ് ക്യാമ്പും മാനസികാരോഗ്യ ആശുപത്രിയും തമ്മിലുള്ള അതിര് ഒരു മതിലാണ്. ആശുപത്രിയിലെ കാണാന്‍ കൊള്ളാവുന്നതും ആരോഗ്യമുള്ളവരുമായ സ്ത്രീകളെ രാത്രി പൊലീസ് ക്യാമ്പിലേക്ക് കൈമാറ്റം ചെയ്യുക പതിവായിരുന്നു. ആശുപത്രിയിലെ കീഴ് ജീവനക്കാരും പൊലീസുകാരും തമ്മിലുള്ള ഇടപാട്.

150 വര്‍ഷമായി അടഞ്ഞുകിടന്ന മാനസികരോഗാശുപത്രികളുടെ കവാടങ്ങള്‍ ‘അഭയ’ കേസ് നല്‍കി ഹൈക്കോടതിയെക്കൊണ്ട് തുറപ്പിച്ചതാണ് ഏറ്റവും സന്തോഷം നല്‍കിയ അനുഭവമെന്ന് സുഗതകുമാരി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. നരകം അതോടെ അത് മനുഷ്യരുടെ ആശുപത്രിയായി. ഇപ്പോള്‍ അതുകൊണ്ട് അവിടെ ആഹാരമുണ്ട്. സ്ത്രീകളെ വില്‍ക്കുന്നില്ല. അന്തേവാസികള്‍ മലമൂത്രങ്ങളില്‍ കിടക്കുന്നില്ല.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുഗതകുമാരി ടീച്ചര്‍ നടത്തിയ അഭിപ്രായം അവരെ സംഘിണിയാക്കി. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കേണ്ടതില്ല എന്നതായിരുന്നു ടീച്ചറുടെ നിലപാട്.