
സ്വന്തം ലേഖകൻ
കണ്ണൂർ: ഗൾഫിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠന്റെ വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവർത്തകൻ പൊലീസ് പിടിയിൽ. കള്ളവോട്ട് ചെയ്യാനെത്തിയ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ആലക്കാടിൽ മുർഫിദ് എന്നായാളാണ് പൊലീസ് പിടിയിലായത്.
ഇയാൾ മുസ്ലീം ലീഗ് പ്രവർത്തകനാണെന്ന് സിപിഎം ആരോപിച്ചു. ഗൾഫിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠൻ മുർഷിദിന്റെ വോട്ട് ചെയ്യാനാണ് മുർഫിദ് ബൂത്തിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൾമാറാട്ടം ശ്രദ്ധയിൽപ്പെട്ട എൽ ഡി എഫ് പ്രവർത്തകർ സംഭവം ബൂത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.ഇതോടെ 18കാരനായ മുർഫിദ് പിടിയിലാകുകയുമായിരുന്നു.
കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി കണ്ടെത്തി. നാലാം വാർഡിലാണ് കോൺഗ്രസ് പ്രവർത്തകൻ കള്ളവോട്ട് ചെയ്തത്. മമ്മാലിക്കണ്ടി പ്രേമൻ എന്ന കോൺഗ്രസ് പ്രവർത്തകനാണ് കള്ളവോട്ട് ചെയ്തത്.ഇതോടൊപ്പം ചിറ്റാരിക്കടവിൽ കള്ളവോട്ടു ചെയ്യാൻ ശ്രമിച്ച സിപിഎം പ്രവർത്തകനും അറസ്റ്റിലായിട്ടുണ്ട്.







