Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ഞങ്ങൾക്കു പോസ്റ്റൽ വോട്ട് ചെയ്യണം.. ഇല്ലെങ്കിൽ വിവരമറിയും. എരുമേലി പഞ്ചായത്തിൽ വോട്ടുള്ള സർക്കാർ ജീവനക്കാരോടാണ് സി.പി.എം സ്ഥാനാർത്ഥികളുടെയും നേതാക്കന്മാരുടേയും ഭീഷണി.

എരുമേലി പഞ്ചായത്തിൽ ശക്തമായ മത്സരമാണ് സി.പി.എമ്മും കോൺഗ്രസും തമ്മിൽ നടക്കുന്നത്. ഭരണം പിടിക്കുന്നതിനായി ഇരുപാർട്ടികളും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി വോട്ട് സ്വന്തം പോക്കറ്റിലാക്കാൻ സി.പി.എം ഭീഷണി മുഴക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം എരുമേലി സ്വദേശിയായ സർക്കാർ ജീവനക്കാരനെ ആദ്യം ഫോണിലും പിന്നീട് നേരിട്ടും വിളിച്ചു സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.. ഇതിനു പിന്നാലെയാണ് ഇപ്പോൾ സർക്കാർ ജീവനക്കാരുടെ വീടുകളിൽ നേരിട്ടെത്തിയുള്ള ഭീഷണി തുടരുന്നത്. ഇതോടെ പലരും വോട്ട് ചെയ്യാതെ വിട്ടു നിൽക്കുക കൂടി ചെയ്യുകയാണ്.

ഈ സാഹചര്യത്തിൽ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. പോസ്റ്റൽ വോട്ട് ചെയ്തത് ആർക്കാണ് എന്നു കണ്ടെത്താനാവുമെന്നതിനാൽ വോട്ടർമാരായ ഉദ്യോഗസ്ഥരും  ഭീതിയിലാണ്. ഈ സാഹചര്യത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കണമെന്ന ആവശ്യമാണ് സർക്കാർ ഉദ്യോഗസ്ഥർ ഉയർത്തുന്നത്.