
സ്വന്തം ലേഖകൻ
തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ നാല് പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എൻഐഎ. കേസിലെ പ്രതികളായ സിദ്ദിഖുൽ അക്ബർ, മുഹമ്മദ് ഷമീർ, രതീഷ്, അഹമ്മദ് കുട്ടി എന്നിവരെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം പ്രതികൾ നാല് പേരും യുഎഇയിൽ ഉണ്ടെന്ന് എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്്. ഒപ്പം പ്രതികളെ പിടികൂടാൻ എൻഐഎ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. നിലവിൽ ഇവർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ഇന്ന് റബിൻസിനെ ചോദ്യം ചെയ്യും. നിലവിൽ എൻഐഎയുടെ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആണ് റബിൻസ്. ജയിലിൽ എത്തിയായിരിക്കും അന്വേഷണസംഘം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനു ശേഷം റബിൻസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
അതേസമയം, സി എം രവീന്ദ്രൻ നൽകിയ മെഡിക്കൽ റിപ്പോർട്ടും, കത്തും എൻഫോഴ്സ്മെന്റ് ഇന്ന് പരിശോധിക്കും. ഇതിനുശേഷമായിരിക്കും ഇ ഡി തുടർ നടപടികൾ സ്വീകരിക്കുകയെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.







