Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയുടെ 22 ആം വാർഡിൽ ചിറയിൽപ്പാടത്ത് സൗഹൃദ മത്സരം. ഇടതു മുന്നണിയിലെ രണ്ടു പാർട്ടികളാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾ തങ്ങളുടേതാണ് എന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

video
play-sharp-fill

കേരള കോൺഗ്രസ് തങ്ങളുടെ സിറ്റിംഗ് സീറ്റിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുമ്പോൾ, ഇതേ വാർഡിൽ  ജനതാദൾ സ്ഥാനാർത്ഥി കറ്റയേന്തിയ കർഷകസ്ത്രീ ചിഹ്നത്തിൽ മത്സരിക്കുന്നു

ജി.സജീവാണ് ഇവിടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി. ജനതാദൾ നേതാവ് മാത്യു മൈക്കിളും രംഗത്തുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ 22 ആം വാർഡിൽ കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയാണ് മത്സരിച്ചിരുന്നത്. ഈ സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചതും. ഇക്കുറി കേരള കോൺഗ്രസ് എം ഇടതു മുന്നണിയുടെ ഭാഗമായതോടെയാണ് കേരള കോൺഗ്രസും ജനതാദളും തമ്മിൽ സീറ്റിനെച്ചൊല്ലി തർക്കം ഉടലെടുത്തത്. ജനതാദളിനാണ് ഇടതു മുന്നണി ഈ സീറ്റ് അനുവദിച്ചത്.

ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയകൃഷ്ണനും, ബി.ജെ.പി സ്ഥാനാർത്ഥിയായി നാരായണൻ നായരും മത്സര രംഗത്തുണ്ട്.