video
play-sharp-fill

ലോക എയ്ഡ്‌സ് ദിനത്തിൽ വെബീനർ നടക്കും

ലോക എയ്ഡ്‌സ് ദിനത്തിൽ വെബീനർ നടക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ലയൻസ് ഡിസ്ട്രിക് 318ബിയും എംഇഎസ് കോളേജ് എരുമേലി യും സംയുക്തമായി ലയൺ യൂത്ത് എംപവർമന്റ് ടീമിന്റെയും എം ഇ സ് കോളേജിലെ റെഡ് റിബ്ബൺ ക്ലബിന്റെയും നേതൃത്വത്തിൽ എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ നടത്തുന്നു. ഡിസംബർ മാസം രണ്ടാം തീയതി ബുധനാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന വെബീനറിനു ലയൻസ് ഡിസ്ട്രിക്ട് 318ബി യുടെ ഗവർണർ എംജി.എഫ് ലയണൽ ഡോ.സി.പി ജയകുമാർ, കോളേജ് പ്രിൻസിപ്പൽ മിസ്റ്റർ മഹിൻ എം.എൻ എന്നിവർ നേതൃത്വം നൽകും.

കോട്ടയം മെഡിക്കൽ കോളേജിലെ പ്രഫസർ ഡോക്ടർ സജിത്ത് കുമാർ എം ഡി, പി എച്ച് ഡി, എഫ് ഐ സി പി ക്ലാസുകൾ നടത്തുന്നതും ലയൻസ് ഡിസ്റ്റിക് 318ബി യുടെ ഫസ്റ്റും സെക്കൻഡും വൈസ് ഗവർണർമരായ എം.ജി.എഫ് ലയണൽ പ്രിൻസ് സ്‌കറിയ, ലയണൽ അഡ്വ.കെ.ജെ ഐ.പി.എസ്, മൾട്ടിപ്പിൾ കോർഡിനേറ്റർ ലയണൻ അലക്‌സ് കുര്യാക്കോസും ഡിസ്റ്റിക് കോർഡിനേറ്റർ ലയൺ സിബിമാത്യു പ്ലാത്തോട്ടവും മറ്റ് ലയൺ നേതാക്കളും റെഡ് റിബ്ബൺ ക്ലബ്ബിലെ ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് : 9447213027

Tags :