
കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്തത് പാര്‍ട്ടിയില്‍ നിന്നല്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാത്രം ; വിവാദങ്ങൾ ഒഴിവാക്കാൻ തീരുമാനമെടുത്തത് പിണറായിയും കോടിയേരിയും ബേബിയും എസ്‌ആര്‍പിയും ചേർന്ന് : മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നുപേർക്കെതിരെ നടപടി ഉണ്ടായാൽ കോടിയേരിയ്ക്ക് പിന്നാലെ പിണറായിയും രാജി വയ്‌ക്കേണ്ടി വരും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കളളപ്പണം വെളുപ്പിക്കൽ കേസിൽ കോടിയേരി പുത്രൻ അകത്തായതോടെ സിപിഎമ്മിലെ നേതൃമാറ്റം പിണറായി വിജയന്‍, എസ്. രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവർ ചേർന്ന് എടുത്ത തീരുമാനം.ഇത് സിപിഎം സെക്രട്ടേറിയറ്റില്‍ തന്റെ നിര്‍ദേശമായി അവതരിപ്പിക്കുക മാത്രമാണ് കോടിയേരി ചെയ്തത്.
കോടിയേരി അവധിക്കാര്യം സെക്രട്ടറിയേറ്റില്‍ കോടിയേരി പറഞ്ഞപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതാകും നല്ലതെന്നു പിണറായി വ്യക്തമാക്കുകയായിരുന്നു. ഇതോടെ നേതൃമാറ്റം സംസ്ഥാന നേതൃത്വം അംഗീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിയേരി സ്ഥാനം ഒഴിഞ്ഞതോടെ എ വിജയരാഘവന്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതല ഏൽക്കുകയും ചെയ്തു. ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ആ ഡെബിറ്റ് കാര്‍ഡ് അനൂപ് ബെംഗളൂരുവിലായിരുന്നപ്പോഴും കേരളത്തിൽ ഉപയോഗിച്ചു എന്നത് സിപിഎം ഗൗരവത്തോടെ എടുക്കുകയാണ്. കോടിയേരി പുത്രന്റെ ഈ ചെയ്തികളാണ് കോടിയേരിക്ക് വിനയായി മാറിയത്.
എന്നാൽ കോടിയേരി പുത്രന്റെ പ്രവർത്തികൾ ഇനി ഇത് മുഖ്യമന്ത്രി പിണറായിക്കും വിനയാകും. കേസിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള മൂന്ന് പേരെ ചോദ്യം ചെയ്യും.
ഈ മൂന്ന് പേർക്കെതിരെ കേന്ദ്ര ഏജൻസികളുടെ നടപടി ഉണ്ടായാൽ മുഖ്യമന്ത്രി പിണറായിയും രാജിവയ്ക്കും. കാരണം മുഖ്യമന്ത്രിയുടെ ഓഫീസിലെ വീഴചകള്‍ പിണറായിയുടേത് കൂടിയാണെന്നാണ് സിപിഎം പിബിയുടെ വിലയിരുത്തല്‍.
രോഗ സാഹചര്യം ചൂണ്ടിക്കാട്ടിയാണു കോടിയേരി അവധിയില്‍ പ്രവേശിച്ചതെങ്കിലും മകന്റെ കേസും മാറ്റത്തിനു കാരണമായി. കോടിയേരി പിന്മാറിയതോടെ എ. വിജയരാഘവന് അധികച്ചുമതല നല്‍കുന്നതും തന്ത്രപൂര്‍വ്വമാണ്.
സെക്രട്ടറി സ്ഥാനത്തു നിന്നാണു കോടിയേരി അവധി എടുത്തിരിക്കുന്നത്.രാജ്യത്തെ നടുക്കിയ സ്വര്‍ണക്കടത്ത് കേസിനു പിന്നാലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സര്‍ക്കാരിനെ വലിഞ്ഞുമുറുക്കിയപ്പോള്‍ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പ് സിപിഎം. നടത്തുകയായിരുന്നു.
ബിനീഷിനെതിരായ ഇ.ഡി.യുടെ അന്വേഷണരീതിയോട് മുഖ്യമന്ത്രി വിയോജിക്കാതിരുന്നതും കോടിയേരിയെ പദവി ഒഴിയാന്‍ നിര്‍ബന്ധിതമാക്കി. അതേസമയം ചികിത്സയ്ക്കായി അവധി അനുവദിക്കണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചെന്നാണു പാര്‍ട്ടി വിശദീകരണം. അവെയ്ലബിള്‍ പോളിറ്റ് ബ്യൂറോ യോഗവും അവധിയപേക്ഷ അംഗീകരിക്കുകയായിരുന്നു.