സി.ഡി.എം വഴി ഇട്ട കാശ് അക്കൗണ്ടിൽ എത്തിയില്ലെന്ന് യുവാവിന്റെ പരാതി ; അന്വേഷണത്തിൽ നിക്ഷേപിച്ച പണം ക​ള്ള നോ​ട്ടു​ക​ളെന്ന് കണ്ടെത്തൽ : എരുമേലിയിൽ ക​ള്ള​നോ​ട്ട് നി​ക്ഷേ​പി​ച്ച യുവാവ് പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : എരുമേലിയിൽ സി​ഡി​എം വ​ഴി നി​ക്ഷേ​പി​ച്ച​ കാശ് അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യി​ല്ലെ​ന്ന് നി​ക്ഷേ​പ​ക​നാ​യ യു​വാ​വി​ന്‍റെ പ​രാ​തി​. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നി​ക്ഷേ​പ​ക​നും സം​ഘാം​ഗ​ങ്ങ​ളും പി​ടി​യി​ല്‍. ‌

ക​ള്ള​നോ​ട്ട് നി​ക്ഷേ​പി​ച്ച എ​രു​മേ​ലി വ​യ​ലാ​പ​റ​മ്പ് സ്വ​ദേ​ശി ഷെ​ഫീ​ക്ക് (26) ആ​ണ് പൊലീസ് പിടിയിലായത്. പ​ണം മ​റ്റൊ​രാ​ള്‍​ക്ക് ന​ല്‍​കാ​നാ​യി  സി​ഡി​എം വ​ഴി നി​ക്ഷേ​പി​ച്ച​ത് അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യി​ല്ലെ​ന്ന് യു​വാ​വ് ബാ​ങ്കി​ലും ഒപ്പം പോലീ​സി​ലും പ​രാ​തി ന​ല്‍​കു​കയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​ണം ക​ള്ള നോ​ട്ടു​ക​ള്‍ ആ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ യു​വാ​വ് അ​റ​സ്റ്റി​ലാ​വു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ ഇ​ട​പാ​ടുകളിലൂടെ ല​ഭി​ച്ച പ​ണം ആ​ണെ​ന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എ​രു​മേ​ലി ഫെ​ഡ​റ​ല്‍ ബാ​ങ്ക് ശാ​ഖ​യു​ടെ സി​ഡി​എ​മ്മി​ലാ​ണ് യു​വാ​വ് 2000രൂ​പ​യു​ടെ പ​ത്ത് നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ച്ച​ത്. എന്നാൽ ഈ തു​ക അ​ക്കൗ​ണ്ടി​ല്‍ എ​ത്താതാവുകയും തുടർന്ന് യു​വാ​വ് ബാ​ങ്കി​ലും പൊലി​സ് സ്റ്റേ​ഷ​നിലും അറിയിക്കുകയായിരുന്നു.

ഇ​ന്ന​ലെ യു​വാ​വി​നെ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വി​ളി​ച്ചു വ​രു​ത്തി ടെ​ക്നീ​ഷ്യ​നെ കൊ​ണ്ട് സി​ഡി​എം തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും ഫേ​ക്ക് നോ​ട്ടു​ക​ള്‍ വീ​ഴാ​ന്‍ സ്ഥാ​പി​ച്ച ബോ​ക്സി​ല്‍ നി​ന്ന് തു​ക കണ്ടെത്തി.

തു​ട​ര്‍​ന്നു യു​വാ​വി​നെ പൊലീസ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ വാ​ഹ​നം വി​റ്റു കി​ട്ടി​യ 28,000 രൂ​പ​യി​ല്‍ 2000 രൂ​പ മ​റ്റൊ​രാ​ള്‍​ക്ക് ന​ല്‍​കാ​നാ​യി അ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ചെ​ന്നാ​ണ് യു​വാ​വ് ആ​ദ്യം പ​റ​ഞ്ഞ​ത്. ബാ​ക്കി കു​റ​ച്ച്‌ തു​ക വാ​ഹ​ന ബ്രോ​ക്ക​ര്‍​മാ​ര്‍​ക്ക് ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യെ​ന്നും പ​റ​ഞ്ഞു.

പിന്നീടുള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വാ​വ് പ​റ​ഞ്ഞ​ത് ക​ള​വാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ യു​വാ​വി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ ത​നി​ക്ക് പ​ണം ല​ഭി​ച്ച​ത് വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​യി​ല്‍ നി​ന്നാ​ണെ​ന്ന് യു​വാ​വ് പൊലീസിന് മൊ​ഴി നൽകി.

വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​യെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തോ​ടെ ഇ​യാ​ള്‍ ക​ഞ്ചാ​വ് വി​ല്പ​ന കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്ന് അ​റി​യു​ക​യും പ​ണം ല​ഭി​ച്ച​ത് ക​ഞ്ചാ​വ് വി​ല്പ​ന​യി​ല്‍ നി​ന്നാ​കാ​മെ​ന്ന് സം​ശ​യം ശ​ക്ത​മാ​കു​ക​യു​മാ​യി​രു​ന്നു.

സംഭവത്തിൽ എ​രു​മേ​ലി സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീസ​ര്‍ ആ​ര്‍. മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നത്.