പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ആത്മഹത്യാഭീഷണിയുമായി ക്രമിനൽ കേസ് പ്രതി കെട്ടിടത്തിന് മുകളിൽ ; അനുനയിപ്പിച്ച് താഴെയിറക്കാൻ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും : സംഭവം കോട്ടയം സംക്രാന്തിയിൽ

പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ആത്മഹത്യാഭീഷണിയുമായി ക്രമിനൽ കേസ് പ്രതി കെട്ടിടത്തിന് മുകളിൽ ; അനുനയിപ്പിച്ച് താഴെയിറക്കാൻ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും : സംഭവം കോട്ടയം സംക്രാന്തിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ക്രമിനിൽ കേസ് പ്രതി. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ സംക്രാന്തി സ്വദേശി രമേശന്റെ മകൻ ജീമോനാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.

പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംക്രാന്തി പ്രതിയുള്ളതായി അറിഞ്ഞ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ ഗോപകുമാറും സംഘവും സ്ഥലത്തെത്തുകയായിരുന്നു.

ഇയാളെ പിടികൂടുന്നതിനായി പൊലീസ് എത്തിയതോടെ പ്രതിയോടി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തന്നെ അറസ്റ്റ് ചെയ്യുകയോ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകുകയോ ചെയ്താൽ ആത്മഹത്യ ചെയ്യുമെന്നാണ് ഇയാളുടെ ഭീഷണി.

തന്നെ പിടികൂടിയാൽ പൊലീസ് മർദ്ദിക്കുമെന്നും പൊലീസ് വിളിച്ചുപറയുന്നുണ്ടായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി ഇതോടെ പൊലീസ് സംഘം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

അഗ്നിരക്ഷാ സേനയെത്തിയിട്ടും പ്രതിയെ അനുനയിപ്പിക്കാൻ സാധിച്ചില്ല. ഒന്നരമണിക്കൂറിന് ശേഷമാണ് ഇയാളെ താഴെയിറക്കിയത്. മോഷണവും പിടിച്ചുപറിയും കഞ്ചാവ് കച്ചവടവും വധശ്രമവുമടക്കം നിരവധി കേസുകളിൽ പ്രതിയാണ് ജീമോൻ.

 

Tags :