ഡയാലിസിസ് കിറ്റ് വിതരണം അയർക്കുന്നത്ത്

ഡയാലിസിസ് കിറ്റ് വിതരണം അയർക്കുന്നത്ത്

Spread the love

സ്വന്തം ലേഖകൻ

അയർക്കുന്നം: ഉമ്മൻചാണ്ടി എം.എൽ.എ യുടെ നിയമസഭാ സമജികത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അയർകുന്നം വികസന സമിതി ഡയാലിസിസ് കിറ്റുകൾ വിതരണവും ചെയ്യുന്നു.

കിറ്റ് വിതരണവും ഐ.എൻ.ടി.യു.സി അയർകുന്നം മണ്ഡലം കമ്മിറ്റി ക്യാൻസർ രോഗികൾക്കു നൽകുന്ന ഭക്ഷണ കിറ്റുകളുടെ വിതരണവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ 9 മണിക്ക് അയർകുന്നം കുടകശ്ശേരിൽ ഹാളിൽ നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ജോയി കൊറ്റത്തിൽ, അയർകുന്നം വികസന സമിതി സെക്രട്ടറി കെ.എസ് മുരളീകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.

അപേക്ഷകർ സമയത്തു എത്തി ചേരണമെന്ന് ജോയി കൊറ്റത്തിൽ അറിയിച്ചു