video
play-sharp-fill

ശബരിമല വിവാദ നായിക ഇനി ലൈംഗിക ക്ലാസിന്: ലൈംഗിക വിദ്യാഭ്യാസത്തിനായി രഹ്ന ഫാത്തിമയുടെ യുട്യൂബ് ചാനൽ; സംശയമുള്ളവർക്ക് യുട്യൂബിൽ ചോദ്യങ്ങൾ ചോദിക്കാം; വൈറലായി രഹ്നയുടെ യുട്യൂബ് വീഡിയോ

ശബരിമല വിവാദ നായിക ഇനി ലൈംഗിക ക്ലാസിന്: ലൈംഗിക വിദ്യാഭ്യാസത്തിനായി രഹ്ന ഫാത്തിമയുടെ യുട്യൂബ് ചാനൽ; സംശയമുള്ളവർക്ക് യുട്യൂബിൽ ചോദ്യങ്ങൾ ചോദിക്കാം; വൈറലായി രഹ്നയുടെ യുട്യൂബ് വീഡിയോ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുട്ടികളുടെ മുന്നിൽ നഗ്നയായി നിന്ന് ശരീരത്തിൽ ചിത്രം വരപ്പിച്ച കേസിൽ ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ വിവാദ നായിക രഹ്ന ഫാത്തിമ പുതിയ യുട്യൂബ് ചാനലുമായി രംഗത്ത്. ലൈംഗിക വിദ്യാഭ്യാസത്തിനായും സംശയങ്ങൾ ദൂരീകരിക്കുന്നതിനായുമുള്ള യു.ട്യൂബ് ചാനലാണ് രഹ്ന ഫാത്തിമ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പ്രമുഖ സെക്‌സോളജിസ്റ്റ് സംശയങ്ങൾ ദൂരീകരിക്കുമെന്നും രഹ്ന തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നു.

നേരത്തെ അടുക്കളയിൽ നഗ്നയായി നിന്നു മത്തി വറക്കുന്ന വീഡിയോ യുട്യൂബിൽ പോസ്റ്റ് ചൈതത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികളെ ഉപയോഗിച്ച് നഗ്നശരീരത്തിൽ രഹ്ന ചിത്രം വരച്ചതും ഈ വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇതു രണ്ടും വിവാദമായതിനു പിന്നാലെ രഹ്നയെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് രഹ്നഫാത്തിമ ഇപ്പോൾ ലൈംഗിക വിദ്യാഭ്യാസത്തിനായി യുട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്. നേരത്തെ ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനായി സുപ്രീം കോടതി വിധി പുറത്തു വന്നതിനു പിന്നാലെ രഹ്നഫാത്തിമ ശബരിമല കയറാനെത്തിയത് വിവാദമായി മാറിയിരുന്നു. ഈ കേസിൽ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം രഹ്ന പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ യുട്യൂബിൽ വൈറലായി മാറിയിരുന്നു. നൂറുകണക്കിന് ആളുകളാണ് യുട്യൂബിലും രഹ്നയുടെ ഫെയ്‌സ്ബുക്ക് പേജിലും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അസഭ്യ വർഷവുമായി രംഗത്ത് എത്തിയിരിക്കുന്നത്.