
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിലെ മാളായ ജോയി മാളിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ചുങ്കം മള്ളൂശേരി സ്വദേശിയായ ജോയി മാളിനെ ജുവലറി ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നു ജുവലറി അണുവിമുക്തമാക്കി. ഒരാഴ്ചയായി ഇയാൾ ജുവലറിയിൽ ജോലിയ്ക്കായി എത്തിയിരുന്നില്ല.
ഇതിനിടെ ചങ്ങനാശേരിയിൽ മരിച്ച പാറശാല സ്വദേശിയായ വീട്ടമ്മയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശിയായ തങ്കമ്മ (82))യ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നു ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇവരുടെ മകളെയും, ചങ്ങനാശേരി ആശുപത്രിയിൽ ഇവരെ ചികിത്സിച്ച ഡോക്ടർമാരെയും നീരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോയിമാളിലെ ജുവലറിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജുവലറി അടച്ചു പൂട്ടി. നഗരസഭ ആരോഗ്യ വിഭാഗം നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജോയി മാളിയെ ജോയി ആലുക്കാസിന്റെ ജുവലറി അടച്ചു പൂട്ടിയത്. രോഗം സ്ഥിരീകരിച്ച യുവാവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആളുകളോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇനി ജുവലറി അണുവിമുക്തമാക്കിയ ശേഷം മാത്രമേ തുറന്നു നൽകു.
ജോയിമോളിലെ ജീവനക്കാരനു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജോയിമാൾ പൂർണമായും അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചെങ്കിൽ മാത്രമേ നടപടി ഉണ്ടാകൂ. ഇവിടുത്തെ കൂടുതൽ ജീവനക്കാരുടെ കൊവിഡ് സാമ്പിൾ ഇനി പരിശോധിക്കുകയും ചെയ്യും. നിലവിൽ കോട്ടയം നഗരത്തിൽ കൂടുതൽ സ്ഥലങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നു നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.







