
ക്രൈം ഡെസ്‌ക്
കോട്ടയം: സുഹൃത്തായ യുവാവിന്റെ ഭാര്യയ്‌ക്കൊപ്പം നാടുവിട്ട യുവാവ്, കാമുകി ഭർത്താവിനൊപ്പം പോയ വിഷമത്തിൽ തൂങ്ങി മരിച്ചു. കാമുകിയായ യുവതിയുടെ വീടിനു മുന്നിലെ മരക്കൊമ്പിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുമ്മനം കാഞ്ഞിരംപതിനാറിൽചിറയിൽ സുനിൽകുമാറി(30)ന്റെ മൃതദേഹമാണ് കാമുകിയുടെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് ഇയാളെ കാമുകിയുടെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുനിൽകുമാറിനൊപ്പം തിങ്കളാഴ്ചയാണ് ഒരു ആൺകുട്ടിയുടെ മാതാവായ സുഹൃത്തിന്റെ ഭാര്യ ഒളിച്ചോടി പോയത്. ഇരുവരെയും കാണാനില്ലെന്നു കാട്ടി സുഹൃത്ത് പൊലീസിൽ പരാതിയും നൽകി. തുടർന്നു വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ മിസിംങിനു കേസെടുത്ത ശേഷം അന്വേഷണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തിൽ ഇരുവരും മൂന്നാറിൽ ഉള്ളതായി കണ്ടെത്തി. തുടർന്നു, പൊലീസ് സംഘം മൂന്നാറിൽ എത്തി രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്തു. യുവതിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം കാര്യങ്ങൾ ചോദിച്ചതോടെ കാമുകനെ വേണ്ട ഭർത്താവിനെയും, കുട്ടിയെയും മതിയെന്ന നിലപാട് യുവതി സ്വീകരിച്ചു. ഇതിനു ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴും, ഇവർ ഈ നിലപാട് തന്നെ ആവർത്തിക്കുകയായിരുന്നു. ഇതേ തുടർന്നു കോടതിയും യുവതിയെ ഭർത്താവിനൊപ്പം പോകാൻ അനുവദിച്ചു.
ഇതിൽ കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയായിരുന്നു സുനിൽകുമാറെന്നു പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ വച്ചു തന്നെ താൻ ആത്മഹത്യ ചെയ്യുമെന്നും, ഇനി ജീവിച്ചിരിക്കില്ലെന്നും സുനിൽകുമാർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സുനിൽകുമാർ ബുധനാഴ്ച രാത്രിയിൽ യുവതിയുടെ വീടിനു മുന്നിലെത്തി മരത്തിൽ തൂങ്ങി മരിച്ചത്. രാവിലെ വീട്ടിൽ നിന്നും പുറത്തെത്തിയ ആളുകളാണ് മരത്തിൽ തൂങ്ങി നിൽക്കുന്ന സുനിൽകുമാറിനെ കണ്ടത്.
തുടർന്നു, വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. കൊവിഡ് പരിശോധനയ്ക്കു ശേഷം ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം നടത്തും. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു വെസ്റ്റ് പൊലീസ് കേസെടുത്തു.







