ഒരൊറ്റ ദിവസം ചീട്ടുകളി കേന്ദ്രത്തിൽ നിന്നും വാരിയത് 22 ലക്ഷം..! ഒറ്റ ദിവസം കൊണ്ടു ചീട്ടുകളിച്ച് ലക്ഷപ്രഭുവായത് അയ്മനം സ്വദേശി; മണർകാട്ടെ ചീട്ടുകളി കളം നടത്തിയിരുന്നത് മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ്; എന്നെ തൊടാൻ ആരുമില്ല, ഞാൻ മുഖ്യമന്ത്രിയുടെ വീട്ടിൽ മീൻ കൊടുക്കുന്നുണ്ട്..! ബ്ലേഡ് മാഫിയ സംഘത്തലവന്റെ ഭീഷണി ഇങ്ങനെ

ഒരൊറ്റ ദിവസം ചീട്ടുകളി കേന്ദ്രത്തിൽ നിന്നും വാരിയത് 22 ലക്ഷം..! ഒറ്റ ദിവസം കൊണ്ടു ചീട്ടുകളിച്ച് ലക്ഷപ്രഭുവായത് അയ്മനം സ്വദേശി; മണർകാട്ടെ ചീട്ടുകളി കളം നടത്തിയിരുന്നത് മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ്; എന്നെ തൊടാൻ ആരുമില്ല, ഞാൻ മുഖ്യമന്ത്രിയുടെ വീട്ടിൽ മീൻ കൊടുക്കുന്നുണ്ട്..! ബ്ലേഡ് മാഫിയ സംഘത്തലവന്റെ ഭീഷണി ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട് നാലു മണിക്കാറ്റിനു സമീപത്തെ ചീട്ടുകളി കളത്തിൽ നിന്നും ഒറ്റ ദിവസത്തെ കളികൊണ്ടു അയ്മനം സ്വദേശി വാരിയെടുത്തത് 22 ലക്ഷം രൂപ..! ദിവസവും നൂറു മുതൽ 150 പേർ വരെ കളിക്കാനെത്തുന്ന ചീട്ടുകളി കളത്തിൽ നിന്നാണ് ഇയാൾ ലക്ഷങ്ങൾ വാരിക്കൂട്ടിയത്. പൊലീസ് പിടികൂടുന്നതിന്റെ തലേന്നു നടന്ന കളിയിലാണ് ഇയാൾ ഇത്രയും തുക സ്വന്തമാക്കിയത്. ശനിയാഴ്ച രാത്രിയിൽ വീണ്ടും ഇയാൾ കളിക്കാനെത്താനിരിക്കെയാണ് പൊലീസിന്റെ മിന്നൽ റെയിഡ് നടന്നതും ചീട്ടുകളി പിടിച്ചെടുത്തതും.

ജില്ല മുഴുവൻ വ്യാപിച്ചു കിടക്കുന്ന ബ്ലേഡ് മാഫിയ ഇടപാടുകൾ ഉള്ള വമ്പൻ ബ്ലേഡ് സംഘത്തലവന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചീട്ടുകളി നടക്കുന്നുണ്ട്. ക്രൈസ്തവ സഭാ മേലധികാരികളും, പൊലീസും രാഷ്ട്രീയക്കാരും അടക്കമുള്ളവർ ഈ മാഫിയ സംഘത്തലവന്റെ കയ്യിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് നാലു മണിക്കാറ്റിനു സമീപത്തെ കേന്ദ്രത്തിൽ നിന്നു ചീട്ടുമേശ ഇനത്തിൽ മാത്രം ഒന്നര ലക്ഷം രൂപയാണ് പ്രതിദിനം ഇയാൾക്കു ലഭിക്കുന്നത്. ഇത് കൂടാതെയാണ് ചീട്ടുകളിക്കാൻ എത്തുന്നവർക്കു ഇയാൾ തന്നെ ബ്ലേഡിനു പണം പലിശയ്ക്കു കൊടുക്കും. ഈ പലിശ ഇനത്തിൽ സമ്പാദിക്കുന്ന ലക്ഷങ്ങൾക്കു കയ്യും കണക്കുമില്ല.

ബ്ലേഡ് മാഫിയ സംഘത്തലവന്റെ ചീട്ടുകളി കളത്തിൽ ആവശ്യത്തിന് മദ്യവും ഭക്ഷണവും ലഭിക്കും. പണം നൽകിയാൽ ആവശ്യത്തിന് ഇവ എത്തിച്ചു നൽക്കുന്നതിനാലാണ് ചീട്ടുകളി കളത്തിലേയ്ക്കു ആളുകൾ കൂട്ടത്തോടെ എത്തുന്നത്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട്, ഇടുക്കി ജില്ലകളിൽ നിന്നെല്ലാം ചീട്ടുകളി പ്രേമികൾ കൂട്ടത്തോടെ ഈ ചീട്ടുകളി കളത്തിൽ എത്താറുണ്ട്.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നു പ്രചരിപ്പിച്ചാണ് ഈ ബ്ലേഡ് മാഫിയ സംഘത്തലവൻ ചീട്ടുകളി കളം നടത്തുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേയ്ക്ക് എല്ലാ ഞായറാഴ്ചയും പച്ച മീൻ എത്തിച്ചു നൽകുന്നത് താനാണ് എന്ന പ്രചാരണമാണ് ഇയാൾ നടത്തുന്നത്. ഇത് വിശ്വസിച്ച് പൊലീസും നാട്ടുകാരും ഇയാൾക്കെതിരെ നടപടിയെടുക്കാൻ ഭയപ്പെടുകയായിരുന്നു. ഇതാണ് ഇയാൾ ബലമാക്കി വച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പൊലീസ് നടത്തിയ മിന്നൽ നീക്കത്തിലൂടെ ചീട്ടുകളി കളത്തിൽ റെയിഡ് നടത്തി ലക്ഷങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്.