രാജ്യത്ത് കൊവിഡ് സംഹാര താണ്ഡവം; രോഗ ബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്
സ്വന്തം ലേഖകൻ
ഡൽഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ റഷ്യയെയാണ് മറികടന്നാണ് മാന്നീം സ്ഥാനത്തെത്തിയത്. ഞായറാഴ്ച വൈകുന്നേരം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 6.9 ലക്ഷം കവിഞ്ഞു.
അമേരിക്കയ്ക്കും ബ്രസീലും മാത്രമാണ് നിലവിൽ ഇന്ത്യക്ക് പിന്നിലുള്ള രാജ്യങ്ങൾ. ബ്രസീലിൽ 15 ലക്ഷത്തിലധികവും അമേരിക്കയിൽ 28 ലക്ഷത്തിനും മുകളിലാണ് കൊവിഡ് കേസുകൾ. ഞായറാഴ്ച രാജ്യത്ത് റെക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ 25,000 കേസുകൾ ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,95,396 ആയി ഉയർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കയിൽ 132,382 പേരും, ബ്രസീലിൽ 64,365 പേരുമാണ് മരിച്ചത്. അതേസമയം ഇരു രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ മരണ സംഖ്യ കുറവാണ്. 19,692 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ 613 പേർ രോഗം ബാധിച്ച് മരിച്ചു.