
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ് ലക്ഷണങ്ങൾ ; കൊവിഡ് പരിശോധന നാളെ
സ്വന്തം ലേഖകൻ
ന്യുഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെതുടർന്ന് നാളെ രാവിലെ കോവിഡ് പരശോധന നടത്തും. കഴിഞ്ഞ ദിവസം മുതൽപനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കെജരിവാൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. തുടർന്ന് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് നാളെ പരശോധന നടത്തുന്നത്.
രാജ്യത്ത് കോവിഡ് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ആശുപത്രികളിൽ ഡൽഹിക്കാർക്ക് മാത്രമായി ചികിത്സ പരിമിതിപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവും പുറത്തിറങ്ങിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ ആശുപത്രികളിൽ ചികിത്സ സമയത്ത് ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും സർക്കാർ പുറത്തിറക്കി. വോട്ടർ ഐഡി, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഏറ്റവും ഒടുവിൽ അടച്ച വാട്ടർ ഇലക്ട്രിറ്റി, ടെലഫോൺ ബില്ലുകൾ, ജൂൺ ഏഴിന് മുൻപ് കൈപ്പറ്റിയ ആധാർ കാർഡ് ഇവ ഏതെങ്കിലും ഒന്ന് ചികിത്സ ലഭിക്കാൻ ഹാജരാക്കണമെന്നാണ് സർക്കാർ ഉത്തരവ്.