video
play-sharp-fill

ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും ആയിരം രൂപ സഹായവുമായി കര്യംപറമ്പ് സെന്റ് ജോസഫ് പള്ളി: സഹായം നൽകുന്നത് പള്ളിയുടെ ഫണ്ടിൽ നിന്നും

ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും ആയിരം രൂപ സഹായവുമായി കര്യംപറമ്പ് സെന്റ് ജോസഫ് പള്ളി: സഹായം നൽകുന്നത് പള്ളിയുടെ ഫണ്ടിൽ നിന്നും

Spread the love

തേർഡ് ഐ ബ്യൂറോ

അങ്കമാലി: കൊറോണക്കാലത്ത് ലോകം മുഴുവൻ ദുരിതം അനുഭവിക്കുന്നവർക്കു കരുതലുമായി നിൽക്കുകയാണ്. കേരളത്തിലെ ഓരോ വിഭാഗവും കരുണയുടെ കൈനീട്ടി നൽകുന്നുണ്ട്. ഇതിനിടെയാണ് അങ്കമാലി കര്യംപറമ്പ് സെന്റ് ജോസഫ്‌സ് പള്ളിയിലെ കമ്മിറ്റി അംഗങ്ങളുടെ ധനസഹായം വ്യത്യസ്തമാകുന്നത്.

പള്ളിയുടെ ധനശേഖരത്തിൽ നിന്നും കണ്ടെത്തുന്ന തുകയാണ് പള്ളി അംഗങ്ങൾക്കായി വീതിച്ചു നൽകുന്നത്. ഇടവകയിലെ 532 കുടുംബങ്ങൾക്കായി ആയിരം രൂപ വീതമാണ് പള്ളി ഇപ്പോൾ വീതിച്ചു നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇടവകയുടെ സാമ്പത്തിക സ്ഥിതിയിൽ നിന്നും നല്ലൊരു വിഭാഗമാണ് ഇത്തരത്തിൽ വീതിച്ചു നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ തുകയിലെ മൂന്നു ലക്ഷത്തോളം രൂപ സെൻട്രൽ കമ്മിറ്റിയുടെ ചാരിറ്റി ഫണ്ടിൽ നിന്നും ബാക്കി തുക ഇടവകയുടെ അക്കൗണ്ടിൽ നിന്നുമാണ് നൽകുന്നത്. തുക ആവശ്യമില്ലെന്നു തോന്നുന്നവർ മടക്കി നൽകിയാൽ, കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് ഇത് മടക്കി നൽകുന്നതാണെന്നും ഇടവക അറിയിക്കുന്നു.