video
play-sharp-fill

നായക്കും കൊറോണ ബാധയോ..? പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയ നായയും നിരീക്ഷണത്തിൽ

നായക്കും കൊറോണ ബാധയോ..? പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയ നായയും നിരീക്ഷണത്തിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനം ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ലോകത്ത് രോഗം സ്ഥിരീകരിച്ച് അഞ്ച് മാസങ്ങൾ പിന്നിട്ട് കഴിഞ്ഞിട്ടും ഇതുവരെ വൈറസിനെതിരെയുള്ള മരുന്ന കണ്ടെത്താൻ സാധിച്ചിട്ടില്ല.

സമൂഹവ്യാപനത്തിലൂടെയാണ് വൈറസ് ബാധ മറ്റുള്ളവരിലേക്ക് എത്തുന്നതെങ്കിൽ കൂടിയും കേരളത്തിൽ ഒരുപരിധി വരെ സമൂഹവ്യാപനം ഒഴിവാക്കാൻ സാധിത്തിച്ചിട്ടുണ്ട്. ലോക രാജ്യങ്ങൾക്ക് മുഴുവൻ മാതൃകയാവുന്ന തരത്തിലാണ് കേരളത്തിൽ കൊറൊണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിട്ടും ദിവസേനെ നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുന്നുമുണ്ട്. പത്തനംതിട്ടയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാൾ വളർത്തുന്ന നായയെയും ഇപ്പോൾ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

കോഴഞ്ചേരി അയിരൂർ ഇടപ്പാവൂർ സ്വദേശിയുടെ പരിശോധനാഫലമാണ് ബുധനാഴ്ച പോസിറ്റീവായത്. ഇതേ തുടർന്നാണ് ഇയാളുമായി അടുത്ത് ഇടപഴകിയ നായയേയും നിരീക്ഷണത്തിൽ ആക്കിയിരിക്കുന്നത്.

ദുബായിൽനിന്ന് മാർച്ച് 22ന് എത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പ്രകടമായ രോഗലക്ഷണങ്ങളുണ്ടായില്ല.എന്നാൽ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

വീട്ടിൽ നിരീക്ഷത്തിലുള്ള സമയത്താണ് വളർത്തുനായ രോഗിയുമായി അടുത്ത് ഇടപഴകിയത്. കടുവകൾക്കും മറ്റും മനുഷ്യസമ്പർക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചത് അറിഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് അയിരൂരിലെ രോഗിയുടെ വീട്ടിലെ നായയെയും നിരീക്ഷണത്തിലാക്കിയത്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ പൂച്ചകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇത് നിരവധി ആശങ്കകൾക്കും വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ നായയേയും നിരീക്ഷണത്തിലാക്കിയത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണ്.