Mumbai: Prime Minister Narendra Modi addresses the opening ceremony of Khelo India University Games via video conferencing, in New Delhi on Feb 22, 2020. (Photo: IANS)
Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ നീളുമെന്ന് സൂചന.പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നൽകിയത്. ഏപ്രിൽ 14 ന് ശേഷവും നീളുമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

നാലാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ആലോചന. രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും വിദഗ്ധരുമായുമായി കൂടിയാലോചന വേണമെന്നും യോഗത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം ശനിയാഴ്ചയാണ് ഉണ്ടാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച നടത്തുന്ന രണ്ടാം വട്ട വീഡിയോ കോൺഫറൻസിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കും. ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ കക്ഷികളുടെ പാർലമെന്ററി പാർട്ടി നേതാക്കളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. രോഗവ്യാപനവും മരണവും കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ കർശനമായി തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി സൂചന നൽകി. ലോക്ക്ഡൗൺ ഒന്നിച്ച് പിൻവലിക്കുന്ന സാഹചര്യം ഉണ്ടാകില്ല. ഘട്ടംഘട്ടമായായിരിക്കും നിയന്ത്രണങ്ങൾ നീക്കുക.നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിച്ച് നിശ്ചലമായ സമ്പദ് വ്യവസ്ഥ ചലിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനനം. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.