play-sharp-fill
കൊറോണ ഭീതി മൂലം വീട്ടമ്മയുടെ മൃതദേഹമെടുക്കാൻ തയ്യാറാകാതെ ആംബുലൻസ് ഡ്രൈവർമാർ; ഒടുവിൽ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത് മരക്കമ്പുകൾ കൂട്ടിക്കെട്ടിയ മഞ്ചത്തിൽ ; സംഭവം സാക്ഷര കേരളത്തിൽ

കൊറോണ ഭീതി മൂലം വീട്ടമ്മയുടെ മൃതദേഹമെടുക്കാൻ തയ്യാറാകാതെ ആംബുലൻസ് ഡ്രൈവർമാർ; ഒടുവിൽ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത് മരക്കമ്പുകൾ കൂട്ടിക്കെട്ടിയ മഞ്ചത്തിൽ ; സംഭവം സാക്ഷര കേരളത്തിൽ

സ്വന്തം ലേഖകൻ

കുളത്തൂപ്പുഴ: കൊറോണ ഭീതി മൂലം വീട്ടമ്മയുടെ മൃതദേഹം എടുക്കാൻ തയ്യാറാകാതെ ആംബുലൻസ് ഡ്രൈവർമാർ. ഒടുവിൽ വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തിലെത്തിച്ചത് കമ്പുകൾ ചേർത്ത് കെട്ടിയ ശവമഞ്ചത്തിൽ. തെന്മല ഡാം കെ.ഐ.പി ലേബർ കോളനിയിൽ കറുപ്പസ്വാമിയുടെ ഭാര്യ മല്ലികാമ്മയുടെ (55) മൃതദേഹമാണ് കൊറോണ ഭീതിയെ തുടർന്ന് ആംബുലൻസിലും മറ്റ് വാഹനങ്ങളിലും കയറ്റാൻ വിസമ്മതിച്ചത്. ഒടുവിൽ പൊലീസ് സഹായത്തോടെ മരക്കമ്പുകൾ ചേർത്തുകെട്ടി മഞ്ചം ഒരുക്കിയാണ് മൃതദേഹം കാൽനടയായി പൊതുശ്മശാനത്തിൽ എത്തിച്ച് സംസ്‌കരിച്ചത്.

കോട്ടയം വൈക്കത്തെ മകളുടെ വീട്ടിലായിരുന്നു മല്ലികാമ്മ താമസിച്ച് വന്നിരുന്നത്. ശ്വാസംമുട്ടൽ, കഫക്കെട്ട് എന്നിവ രൂക്ഷമായതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ എത്തി ചികിത്സ തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവർ മകളുടെ വീട്ടിൽ വച്ച് മരിക്കുകയായിരുന്നു. വൈക്കത്തു നിന്നും മൃതദേഹം സ്വദേശമായ തെന്മലയിൽ എത്തിച്ചെങ്കിലും മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുപോകാൻ ആംബുലൻസോ സ്‌ട്രെച്ചറോ ലഭിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മല്ലികാമ്മയെ ശ്വാസംമുട്ടൽ, കഫക്കെട്ട് എന്നിവ രൂക്ഷമായി വൈക്കം ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം കൂടിയതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പിന്നീട് വീട്ടിലേക്കു വിട്ടയച്ച മല്ലികാമ്മ വൈക്കം ഗവ.താലൂക്ക് ആശുപത്രിയിലെ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു അന്ത്യം. ഇത് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളായതാണ് നാട്ടുകാരെ പരിഭ്രാന്തരാക്കിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് തെന്മലയിലെ വീട്ടിലെത്തിച്ച മൃതദേഹം അന്ത്യകർമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പൊതുശ്മശാനത്തിലേക്കു കൊണ്ടുപോകാനായി ആരോഗ്യ വകുപ്പിന്റെ ആംബുലൻസും ടൂറിസം വകുപ്പിന്റെ സ്‌ട്രെച്ചറും വേണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് നാട്ടുകാരും കുളത്തൂപ്പുഴ എസ.്‌ഐ. വി.ജയകുമാറും ചേർന്നു കമ്പുകെട്ടി മഞ്ചം ഒരുക്കുകയായിരുന്നു. മകൾ സിന്ധുവിന്റെ കോട്ടയം വൈക്കത്തെ വീട്ടിലായിരുന്നു മല്ലികാമ്മയുടെ താമസം.