ഭർത്താവിന് വേണ്ടി ഭക്ഷണമുണ്ടാക്കുന്ന ആർത്തവമുള്ള സ്ത്രീ അടുത്ത ജന്മത്തിൽ പട്ടി, ഒരു തവണയെങ്കിലും ആ ഭക്ഷണം കഴിച്ചാൽ പുരുഷൻ കാളയായി ജനിക്കും: വിവാദ പരാമർശവുമായി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഭർത്താവിന് വേണ്ടി ഭക്ഷണമുണ്ടാക്കുന്ന ആർത്തവമുള്ള സ്ത്രീ അടുത്ത ജന്മത്തിൽ പട്ടി, ഒരു തവണയെങ്കിലും ആ ഭക്ഷണം കഴിച്ചാൽ പുരുഷൻ കാളയായി ജനിക്കും. വിവാദ പരാമർശവുമായി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി.
ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തിയ സ്ഥാപനത്തിന്റെ തലവനായ സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. ആർത്തവത്തെ കുറിച്ച് ഒരു വർഷം മുൻപ് ഒരു ഭുജ് രാത്രി സഭയിൽ
നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം ഹോസ്റ്റൽ വിഷയത്തോടെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർത്തവമുളള സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം ഒരു തവണ എങ്കിലും കഴിച്ചാൽ പുരുഷന്മാർ അടുത്ത ജന്മത്തിൽ കാളയായി പിറക്കുമെന്നാണ് സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി പറയുന്നത്. ഭർത്താവിന് വേണ്ടി ഭക്ഷണമുണ്ടാക്കുന്ന ആർത്തവമുളള സ്ത്രീ അടുത്ത ജന്മത്തിൽ പട്ടിയായി ജനിക്കുമെന്നും ഇയാൾ പറയുന്നു. ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് പലതും തോന്നാമെന്നും എന്നാൽ ഇത് വേദപുസ്തകങ്ങളിൽ പറയുന്നതാണ് എന്നും കൃഷ്ണസ്വരൂപ് ദാസ്ജി അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് താൻ ഇക്കാര്യം പറയുന്നത്. നമ്മുടെ മതത്തിന്റെ രഹസ്യങ്ങൾ പരസ്യമാക്കരുത് എന്ന് സന്ന്യാസിമാർ തന്നോട് നിർദേശിച്ചിട്ടുളളതാണ്. എന്നാൽ താനിത് പറഞ്ഞില്ലെങ്കിൽ നിങ്ങൾക്കത് മനസ്സിലാകില്ലെന്നും കൃഷ്ണസ്വരൂപ് ദാസ്ജി പ്രസംഗത്തിൽ പറയുന്നുണ്ട്.