play-sharp-fill
മുസ്ലീം ലീഗ് പാർട്ടിയിൽ തീവ്രവാദികളില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ

മുസ്ലീം ലീഗ് പാർട്ടിയിൽ തീവ്രവാദികളില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുസ്ലീം ലീഗ് പാർട്ടിയിൽ തീവ്രവാദികളില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. കെ.സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദേഹം. കെ.സുരേന്ദ്രന്റെ നിലപാടിനോട് യോജിപ്പില്ലെന്നും എന്നാൽ എസ്.ഡി.പി ഐ, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദി സംഘടനകളുമായി ലീഗിന് ബന്ധമുണ്ട്.


 

 

ഇത് കേരളത്തിൻറെ മതനിരപേക്ഷതയ്ക്ക് ചേർന്നതല്ല. ഇക്കാര്യത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും എ.വിജയരാഘവൻ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മുസ്ലീം ലീഗിൽ തീവ്രവാദികളുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞത്. ഇതിനെതിരെ ലീഗ് നേതൃത്വം ശക്തമായി രംഗത്തെത്തിയിരുന്നു.സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group