നിയന്ത്രണം വിട്ട് ലോറി കാറിലിടിച്ച് സ്റ്റാർ സിംഗർ ഗായകൻ റോഷന് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: നിയന്ത്രണം വിട്ട് ലോറി കാറിലിടിച്ച് സ്റ്റാർ സിംഗർ ഗായകന് റോഷന് ഗുരുതര പരിക്ക്. തളാപ്പ് എ.കെ.ജി ആശുപത്രിക്ക് സമീപം ശനിയാഴ്ച പുലർച്ചെ നടന്ന അപകടത്തിലാണ് റോഷന് പരിക്കേറ്റത്. നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച ശേഷം എതിർവശത്തെ കടയിലേക്ക് പാഞ്ഞു കയറുകയാണ് അപകടം ഉണ്ടായത്.

ഗുരുതര പരിക്കേറ്റ റോഷനെ ചാല ആസ്റ്റർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി റോഡിലെ കുഴിയിലകപ്പെട്ട് നിയന്ത്രണം വിട്ട് ഡിവൈഡറും തകർത്ത് കാറിലിടിക്കുകയായിരുന്നു തുടർന്ന് ലോറി കടയിലേക്കും പാഞ്ഞുകയറി അപകടമുണ്ടായി. കടകൾ അടച്ച സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ കാർ മലക്കം മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group