play-sharp-fill
അവസാനിക്കാതെ പ്രണയപ്പക ; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം സബ് ഇൻസ്‌പെക്ടർ ആത്മഹത്യ ചെയ്തു

അവസാനിക്കാതെ പ്രണയപ്പക ; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം സബ് ഇൻസ്‌പെക്ടർ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ഒരു മരണംകൂടി.ഇത്തവണ ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയാണ് പ്രണയപ്പകയ്ക്ക് ഇരയാകേണ്ടി വന്നത്.സബ് ഇൻസ്‌പെക്ടർ പ്രീതി അഹ്ലാവത്താണ് കൊല്ലപ്പെട്ടത്.


വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രീതി തലയ്ക്ക് വെടിയേറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെട്രോ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ പൊലീസ് അക്കാദമിയിൽ പ്രീതിയുടെ ബാച്ച്മേറ്റായിരുന്ന ദീപൻഷു രതി വെടിവെയ്ക്കുകയായിരുന്നു.
പ്രീതിയെ കൊലപ്പെടുത്തിയ പ്രതിയായ ദീപൻഷു ആത്മഹത്യ ചെയ്തു.

സബ് ഇൻസ്‌പെക്ടർ കൂടിയായ ദീപൻഷു പലതവണ പ്രീതിയോട് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും അവർ അത് നിരസിച്ചിരുന്നു.അതിൽ അമർഷം തോന്നിയായിരിക്കും കൊലപാതകമെന്ന് പൊലീസ് പറയുന്നു.

സംഭവസ്ഥത്ത് പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.പ്രദേശത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.ദീപൻഷുവാണ് കൃത്യം നടത്തിയതെന്ന് വ്യക്തമാണ്.

കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ച് ഇൻഡസ്ട്രിയൽ ഏരിയയിലെ പൊലീസ് സ്റ്റേഷനിലാണ് പ്രീതി അഹ്ലാവത്തിനെ നിയമിച്ചത്. ഇവർ രോഹിണി എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.