play-sharp-fill
എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; ഫെബ്രുവരി 28 ന് മുൻപ് കെവൈസി പാലിച്ചില്ലെങ്കിൽ ബാങ്ക് ഇടപാടുകൾ നടത്താനാവില്ല

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; ഫെബ്രുവരി 28 ന് മുൻപ് കെവൈസി പാലിച്ചില്ലെങ്കിൽ ബാങ്ക് ഇടപാടുകൾ നടത്താനാവില്ല

സ്വന്തം ലേഖകൻ

കൊച്ചി : കെവൈസി മാനദണ്ഡങ്ങൾ പാലിക്കാത്ത ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഇടപാടുകൾ നടത്താനാവില്ല.2020 ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും
ഇല്ലെങ്കിൽ ബാങ്കുകൾ വൻതുക പിഴനൽകേണ്ടിവരുമെന്നും ആർബിഐ മുന്നറിയിപ്പ് നൽകി.


ഇക്കാര്യം അറിയിച്ചുകൊണ്ട് ബാങ്ക് ഉപഭോക്താക്കൾക്ക് എസ്ബിഐ അറിയിപ്പ് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2002 ലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിലാണ് ബാങ്ക് അക്കൗണ്ടുകൾക്ക് കെവൈസി മാനദണ്ഡം നിർബന്ധമാക്കിയത്.ഉപഭോക്താവിനെ അറിയുക എന്നാതാണ് കെവൈസ്‌കൊണ്ട് ഉദ്ദേശിക്കുന്നത്.

നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയിൽ പോയി രേഖകൾ നൽകിയാൽ നടപടിക്രമങ്ങൾ പൂർത്തിക്കാം.

ആവശ്യമുള്ള രേഖകൾ,

  • മേൽവിലാസം തെളിയിക്കുന്നതിന് ഏതെങ്കിലും രേഖ
  • പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ
  • മൊബൈൽ നമ്പർ
  • ബാങ്ക് പാസ് ബുക്കിന്റെ കോപ്പി